India - 2024

പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ കോർപറേഷനെ സര്‍ക്കാര്‍ സഹായിക്കണം: മാർ ജേക്കബ് മുരിക്കൻ

27-05-2022 - Friday

കോട്ടയം: ദളിത് ക്രൈസ്തവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി സർക്കാർ രൂപം കൊടുത്ത പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ കോർപറേഷനെ സഹായിക്കുവാനുള്ള കർമപദ്ധതികൾ നടപ്പാക്കണമെന്നും കോർപ്പറേഷന്റെ പ്രവർത്തനത്തിനായി സർക്കാർ ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തണമെന്നും കെസിബിസി എസ്സി എസ്ടി /ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ. വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി കോർപറേഷന്റെ കോട്ടയത്തെ ഹെഡ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ട ർ ഫാ. ജോസ് വടക്കേക്കുറ്റ്, മുൻ പ്രസിഡന്റുമാരായ പി.ഒ. പീറ്റർ, സി.സി. കുഞ്ഞുകൊ ച്ച്, വൈസ്പ്രസിഡന്റ് വിൻസന്റ് ആന്റണി, ജനറൽ സെക്രട്ടറി ജസ്റ്റിൻ പി. സ്റ്റീഫൻ, സെക്രട്ടറി ബിജി സാലസ്, സ്കറിയാ ആന്റണി, ഡോ. സിജോ ജേക്കബ്, ബിനോയ് ജോൺ, ജോയി കുനാനിക്കൽ എന്നിവർ പ്രസംഗിച്ചു. നല്ലിടയൻ കോമ്പൗണ്ടിൽ നിന്ന് ആരംഭിച്ച റാലി വിജയപുരം രൂപതാ ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോസഫ് തറയിൽ ഫ്ളാഗ് ഓഫ് ചെയ്തു.


Related Articles »