India - 2024

കുഞ്ഞിനു സംരക്ഷണം നല്‍കാമെന്ന് തൃശൂര്‍ അതിരൂപത

സ്വന്തം ലേഖകന്‍ 03-06-2018 - Sunday

തൃശൂര്‍: ഇടപ്പള്ളി പള്ളിയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് തൃശൂര്‍ അതിരൂപതയും മറ്റു സന്നദ്ധ സ്ഥാപനങ്ങളും രംഗത്ത്. കുഞ്ഞിനെ ഏറ്റെടുത്ത് അതിരൂപത ക്രിസ്റ്റീന ഹോമില്‍ വളര്‍ത്താന്‍ തയാറാണെന്ന് അതിരൂപത വക്താക്കള്‍ അറിയിച്ചു.

കൂടുതല്‍ മക്കള്‍ നാടിന്റെ നന്മയ്ക്കും കുടുംബഭദ്രതയ്ക്കും ആവശ്യമാണെന്നു തൃശൂര്‍ അതിരൂപത ജോണ്‍പോള്‍ പ്രൊലൈഫ് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഈ കുടുംബത്തിന് കൗണ്‍സിലിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് തയാറാണെന്നും അദ്ദേഹം അറിയിച്ചു.


Related Articles »