Events - 2019

യുവത്വത്തിന്റെ വഴിപിഴയ്ക്കലിൽ അധര കവാടത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ടീനേജുകാർക്ക് പ്രത്യേക പ്രോഗ്രാം "ഗാർഡ് മൈ ലിപ്സ്" നാളെ

ബാബു ജോസഫ് 08-06-2018 - Friday

നാളെയുടെ യുവത്വം യേശുവിൽ വളരാൻ പതിവുപോലെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായി പ്രത്യേക പ്രോഗ്രാം നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ നടക്കും .നൂറുകണക്കിന് കുട്ടികളും ടീനേജുകാരുമാണ് മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കൺവെൻഷനിൽ എത്തിക്കൊണ്ടിരിക്കുന്നത് .ടീനേജുകാർക്ക് പ്രായത്തിന്റെ സവിശേഷതയെ മുൻനിർത്തി "ഗാർഡ് മൈ ലിപ്സ് " എന്ന പ്രത്യേക പ്രോഗ്രാം നാളെ നടക്കും.

ദിവ്യകാരുണ്യ ആരാധന , ലൈവ് മ്യൂസിക് എന്നിവയടങ്ങിയ പതിവ് ശുശ്രൂഷകളും ഉണ്ടായിരിക്കും. സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ നാളെ ബഥേല്‍ സെന്ററില്‍ നടക്കുമ്പോള്‍ പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേര്‍ സാക്ഷ്യങ്ങള്‍, പ്രധാനമായും റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച കണ്‍വെന്‍ഷനില്‍ അസാധ്യങ്ങള്‍ സാധ്യമായ അനുഗ്രഹ സാക്ഷ്യങ്ങള്‍, ഇത്തവണ അനേകരുടെ വിശ്വാസജീവിതത്തിന് കരുത്തേകും.

കഴിഞ്ഞ പത്ത് ദിവസത്തെ ഒരുമിച്ചുള്ള ശക്തമായ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി സോജിയച്ചന്‍ കണ്‍വെന്‍ഷന്‍ നയിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹമേകാന്‍ ഇത്തവണയും കണ്‍വെന്‍ഷനില്‍ എത്തിച്ചേരും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തക മിഷേല്‍ മോറാന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പ്രകടമായ ദൈവപരിപാലനയ്ക്കു പ്രത്യുത്തരമേകി അനേകര്‍ക്ക് സാക്ഷ്യമാകാന്‍ സെഹിയോനില്‍ മുഴുവന്‍ സമയ ശുശ്രൂഷകയായി മാറിയ സില്‍വി സാബുവും ഇത്തവണ വചനവേദിയിലെത്തും.

ജൂണ്‍ മാസത്തില്‍ ഈശോയുടെ തിരുഹൃദയ ഭക്തിയില്‍ വിശ്വാസികള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

മാഞ്ചസ്റ്ററില്‍ നടന്ന എബ്ളൈസ് 2018ന്റെ ആത്മവീര്യത്തില്‍ വര്‍ദ്ധിത കൃപയോടെ യേശുവില്‍ ഉണരാന്‍ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതി-യുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി തയ്യാറെടുക്കുകയാണ്. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ ജൂണ്‍ 9ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239

** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Related Articles »