India - 2024

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു 19ന് കൊടിയേറും

സ്വന്തം ലേഖകന്‍ 06-07-2018 - Friday

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭരണങ്ങാനം തീര്‍ഥാടനകേന്ദ്രത്തില്‍ 19ന് കൊടിയേറും. രാവിലെ 10.45 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് ജര്‍മനിയിലെ കൊളോണ്‍ അതിരൂപത മെത്രാപ്പോലീത്ത കര്‍ദിനാള്‍ റെയ്‌നര്‍ വോള്‍ക്കിക്കിനു സ്വീകരണം നല്‍കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 11 നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ആലപ്പുഴ രൂപത മെത്രാന്‍ ബിഷപ്പ് ജയിംസ് റാഫേല്‍ ആനാപറമ്പില്‍, ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, താമരശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനി, കൊല്ലം രൂപത മെത്രാന്‍ ബിഷപ് ആന്റണി മുല്ലശേരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ 28നു രാവിലെ 4.45നു വിശുദ്ധ കുര്‍ബാന തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലും ആറിനു ഫാ. ആന്റണി പെരുമാനൂറും 7.30 ന് മാര്‍ ജോസഫ് പള്ളിക്കാപറന്പിലും 8.15 നു മോണ്‍. ജോസഫ് കൊല്ലംപറന്പിലും 9.15 നു ഫാ. ജോസഫ് താഴത്തുവരിക്കയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

പത്തിനു തിരുനാള്‍ റാസയും സന്ദേശവും (ഇടവക ദേവാലയത്തില്‍) പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഫാ. ജോസഫ് കിഴക്കേക്കുറ്റ് സഹകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് തിരുനാള്‍ ജപമാല പ്രദക്ഷിണം. ഫാ. തോമസ് ഓലിക്കല്‍, ഫാ. സ്‌കറിയ വേകത്താനം, ഫാ. അലക്‌സാണ്ടര്‍ പൈകട എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 നും 3.30 നും 4.30 നും 5.30 നും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. തിരുനാളിനോടനുബന്ധിച്ചു 18 മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നു തീര്‍ത്ഥാടനവും ഭരണങ്ങനാത്തേക്ക് നടക്കും.


Related Articles »