India - 2024

കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്റെ ശില്പശാല ആരംഭിച്ചു

സ്വന്തം ലേഖകന്‍ 10-07-2018 - Tuesday

കൊച്ചി: കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (ചായ്) ബെക്റ്റണ്‍ ഡിക്കിന്‍സണ്‍ ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെ രണ്ടു ദിവസത്തെ 'നഴ്‌സിംഗ് ലീഡേഴ്‌സ് എക്‌സലന്‍സ്' ശില്പശാല പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ചായ് കേരള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ അറുപതോളം കത്തോലിക്ക ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രതിനിധികളാണു പങ്കെടുക്കുന്നത്.

ഡോ.പി. സുബ്രഹ്മണ്യന്‍, ഡോ. വി. അജിത്ത്, ഫാ. സൈമണ്‍ പള്ളുപ്പേട്ട, ഫാ. തോമസ് വൈക്കത്തുപറന്പില്‍, മിനി, ഗ്രേസി ഏബ്രഹാം, ഡോ. ജോജി ജേക്കബ്, അജിത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടുതല്‍ മികച്ച രീതിയില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആതുരശുശ്രൂഷ നിര്‍വഹിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ശില്പശാലയാണിത്.


Related Articles »