India - 2024

കേരള ലേബര്‍ മൂവ്മെന്‍റ് രൂപത ഡയറക്ടര്‍മാരുടെ സംസ്ഥാനതല സമ്മേളനം

സ്വന്തം ലേഖകന്‍ 13-07-2018 - Friday

കൊച്ചി: കേരള ലേബര്‍ മൂവ്‌മെന്റിന്റെ രൂപത ഡയറക്ടര്‍മാരുടെ സംസ്ഥാനതല സമ്മേളനം പാലാരിവട്ടം പിഒസിയില്‍ നടന്നു. കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അലക്‌സ് വടക്കുംതല പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്റെ പ്രകാശം അസംഘടിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ തൊഴിലാളികള്‍ക്കു പകര്‍ന്നുകൊടുക്കേണ്ടത് കത്തോലിക്കാ സഭയുടെ ദൗത്യമാണെന്നു അദ്ദേഹം പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെഎല്‍എം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, തോമസ് കുരിശിങ്കല്‍, ജോസ് ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ജോസഫ് ജൂഡ്, സെബാസ്റ്റ്യന്‍ പാലന്പറമ്പില്‍, ജോയ് ഗോതുരുത്ത് എന്നിവര്‍ വിഷയാവതരണം നടത്തി.


Related Articles »