India - 2024

കേരളാ ലേബര്‍ മൂവ്‌മെന്റ് മെയ്ദിനാചരണം നടത്തി

സ്വന്തം ലേഖകന്‍ 04-05-2017 - Thursday

കൊച്ചി: അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി കത്തോലിക്കാസഭ കേരളാ ലേബര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു വി ഡി സ തീശന്‍ എം എല്‍ എ. കേരളാ ലേബര്‍ മൂവ്‌മെന്റ് എറണാകുളം -അ ങ്കമാലി അതിരൂപതാ ഘടകത്തിന്റേയും സഹൃദയ പറവൂര്‍ ഫൊറോനാ ഫെഡറേഷന്റേയും ആഭിമുഖ്യത്തില്‍ പറവൂരില്‍ സംഘടിപ്പിച്ച മെയ്ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതാ മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത് അധ്യക്ഷനായിരുന്നു.

തൊഴിലാളി ക്ഷേമനിധിയിലേക്ക് നിയമപരമായി നല്‌കേണ്ട ഒരു ശതമാനം വിഹിതം നല്‍കാന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ താത്പര്യം കാട്ടുന്നതിലൂടെ തൊ ഴില്‍ മേഖലയില്‍ ക്രിയാത്മക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അഅഭിപ്രായപ്പെട്ടു. ഓരോ തൊഴിലാളിയും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചെന്നതുപോലെ കടമകളെക്കുറിച്ചും ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെ എല്‍ എം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നിരപ്പുകാലായില്‍ മെയ്ദിനസന്ദേശം നല്‍കി.

കെ എല്‍ എം ന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മ്മാണ തൊഴിലാളി ഫോറത്തിന്റെ ഉദ്ഘാടനം പരവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പും, തയ്യല്‍ തൊഴിലാളിഫോറത്തിന്റെ ഉദ്ഘാടനം നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി തോമ സും നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, കെ എല്‍ എം കോ -ഓര്‍ഡിനേറ്റര്‍ ജോസഫ് ടി കുന്നത്ത്, എം. വി ലോനപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മെയ്ദിനറാലി പറവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ ജി. എസ് ക്രിസ്പിന്‍ സാം ഫ്‌ളാഗ് ഓഫ് ചെയ്തു.


Related Articles »