India - 2024

ഫാ. കെന്‍സി ജോസഫിനെ ആദരിക്കും

സ്വന്തം ലേഖകന്‍ 21-07-2018 - Saturday

ചങ്ങനാശേരി: ഇംഗ്ലണ്ടിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി ഉപേക്ഷിച്ചു വൈദികനായ ഫാ.കെന്‍സി ജോസഫ് മാമ്മൂട്ടിലിനെ ആദരിക്കും. ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ഇന്നു നടക്കുന്ന വാര്‍ഷികത്തിലാണ് ആദരിക്കല്‍ നടക്കുക.

ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹം മുബൈ ഐഐറ്റിയിലെ പഠനത്തിനുശേഷം യുകെയിലെ നോട്ടിംഗാമില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ ബാങ്കിംഗ് കമ്പനിയായ കാപിറ്റല്‍ വണ്ണിന്റെ യൂറോപ്യന്‍ ഡിവിഷണില്‍ പ്രതിവര്‍ഷം 35 ലക്ഷം രൂപയ്ക്കു ജോലി ചെയ്യുന്നതിനിടെയാണ് വൈദികനാകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 11 വര്‍ഷത്തെ വൈദിക പരിശീലനത്തിനുശേഷം ജൂണ്‍ 30നാണ് അദ്ദേഹം ഈശോസഭാ വൈദികനായി അഭിഷിക്തനായത്.


Related Articles »