India - 2024
പ്രഥമ ദിവ്യബലിയര്‍പ്പിച്ച് ഫാ. കെന്‍സി
സ്വന്തം ലേഖകന്‍ 16-07-2018 - Monday
കൊച്ചി: മുപ്പത്തിയഞ്ചു ലക്ഷം രൂപ പ്രതിഫലമുള്ള ജോലി ഉപേക്ഷിച്ചു പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തു വൈദികനായ ഫാ. കെന്‍സി ജോസഫ് മാമൂട്ടില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. മാതൃ ഇടവകയായ എറണാകുളം പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന് ഫാ. ജോണ്‍ വടക്കേറ്റം, ഫാ. ഫ്രാന്‍സിസ് വടക്കേറ്റം, ഫാ. സേവ്യര്‍ തറമേല്‍, ഫാ. അനില്‍ കൊച്ചുമെതിക്കളം, ഫാ. റോയി തോട്ടത്തില്‍, ഫാ. വിന്‍സന്റ് പുതുശേരി എന്നിവര്‍ സഹകാര്‍മികരായിരിന്നു. ഇടവകാംഗങ്ങളും ബന്ധു മിത്രാദികളുമടക്കം നൂറുകണക്കിനാളുകള്‍ ദിവ്യബലിയില്‍ പങ്കെടുത്തു.
മുംബൈ ഐഐടിയില്‍ എന്‍ജിനിയറിംഗ് പഠനശേഷം യുകെയിലെ നോട്ടിംഗാമില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ ബാങ്കിംഗ് കമ്പനിയായ കാപിറ്റല്‍ വണ്ണിന്റെ യൂറോപ്യന്‍ ഡിവിഷണില്‍ പ്രതിവര്‍ഷം 35 ലക്ഷം രൂപയ്ക്കു ജോലി ചെയ്യുന്നതിനിടെയാണു കെന്‍സി ജോസഫ് വൈദിക ജീവിതം തിരഞ്ഞെടുത്തത്. തുടര്‍ന്നു ഈശോ സഭയില്‍ അംഗമാകുകയായിരിന്നു. കഴിഞ്ഞ ജൂണ്‍ 30ന് ലണ്ടനില്‍ വെസ്റ്റ്മിനിസ്റ്റര്‍ ബിഷപ്പ് ഡോ. നിക്കോളാസ് ഹഡ്‌സനില്‍ നിന്നാണു ഫാ. കെന്‍സി ജോസഫ് പൗരോഹിത്യം സ്വീകരിച്ചത്.