India - 2024

ദേശീയ വനിതാ കമ്മീഷന് ആയിരം പ്രതിഷേധക്കുറിപ്പുകളുമായി മിഷന്‍ ലീഗ് അംഗങ്ങള്‍

സ്വന്തം ലേഖകന്‍ 31-07-2018 - Tuesday

മാനന്തവാടി: കുമ്പസാരത്തെ അവഹേളിക്കും വിധം ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ നടത്തിയ പരാമര്‍ശത്തിനെതിരെ ആയിരം പ്രതിഷേധക്കുറിപ്പുകളുമായി മാനന്തവാടി രൂപതയിലെ മിഷന്‍ ലീഗ് അംഗങ്ങള്‍.രൂപതയിലെ 13 മേഖലകളുടെ പരിധിയില്‍ 22 കേന്ദ്രങ്ങളിലായി ഒത്തുചേര്‍ന്ന മിഷന്‍ ലീഗ് അംഗങ്ങള്‍ തങ്ങളുടെ പ്രതിഷേധം കുറിപ്പുകളായിയെഴുതി.

പ്രതിഷേധ കുറിപ്പുകള്‍ സമാഹരിച്ച് ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷയ്ക്ക് അയച്ചു കൊടുക്കുമെന്ന് രൂപത ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായില്‍ പറഞ്ഞു. കുമ്പസാരത്തിന്റെ അര്‍ത്ഥവും കൂദാശാമാനവും വിശ്വാസികള്‍ അതിനു നല്‍കുന്ന പ്രാധാന്യവും മനസിലാക്കാതെ തിടുക്കത്തില്‍ നല്‍കിയ നിര്‍ദ്ദേശം ഭരണഘടന ലംഘനമാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മേഖല രൂപത ഭാരവാഹികള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.


Related Articles »