India - 2024

കുമ്പസാരത്തിനെതിരെയുള്ള നീക്കം: പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം

സ്വന്തം ലേഖകന്‍ 10-08-2018 - Friday

ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശയ്ക്കെതിരെ പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം. കുമ്പസാരം നിരോധിക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധവും മതവിശ്വാസങ്ങള്‍ക്കെതിരേയുള്ള കടന്നാക്രമണവും ആണെന്ന് ലോക്‌സഭയില്‍ വയനാട് എം‌പി എം.ഐ. ഷാനവാസ് പറഞ്ഞു. പുരോഹിതന്റെ മുന്‍പില്‍ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും സ്വമേധയാ ഏറ്റുപറയുന്ന ആചാരം മനുഷ്യനെ നന്മയിലേക്കു നയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കേരളത്തിലെത്തി ആവശ്യപ്പെടുകയും അതനുസരിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുളളൂ പുരോഹിതനോടു പറയുന്ന കുമ്പസാരരഹസ്യം ദൈവത്തോടു പറയുന്നതിനു സമമാണ്. ഇത്തരം വര്‍ഗീയനീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലായെന്നും ഇതിനെതിരെ കേന്ദ്രം പ്രതികരിക്കണമെന്നും ഷാനവാസ് എം‌പി ആവശ്യപ്പെട്ടു.

വനിതാകമ്മീഷന്റെ ശുപാര്‍ശ തള്ളികളയണമെന്നും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാതിരിക്കുവാന്‍ അടിയന്തര നടപടി കൈകൊള്ളണം എന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രസിഡന്‍റ് റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പരാതിയില്‍ sign ചെയ്തുകൊണ്ട് നമ്മുടെ എതിര്‍പ്പ് പ്രകടമാക്കാം. ഒപ്പം #ConfessionIsOurRight ‍ എന്ന ഹാഷ് ടാഗ് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക.

ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും സമര്‍പ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »