News - 2025

കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന എട്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍

പ്രവാചകശബ്ദം 04-09-2024 - Wednesday

''കള്ളസാക്ഷ്യം പറയരുത്" - ദൈവപ്രമാണങ്ങളിലെ എട്ടാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. ഈ പ്രമാണങ്ങള്‍ക്കു കീഴില്‍ വരുന്ന അന്‍പതിലധികം പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടുത്ത അനുരജ്ഞന കൂദാശയില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും.

ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. മുന്‍പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. (മറ്റ് പ്രമാണങ്ങളിലെ വിവിധ പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഈ ലേഖനത്തിന്റെ സമാപനത്തില്‍ നല്‍കിയിരിക്കുന്നു.)

കള്ളസാക്ഷ്യം പറയരുത് ‍

( പുറപ്പാട് 23:1-2, നിയമ 5:19) (CCC 2464-2513)

1. നുണ പറയാറുണ്ടോ ?

2. കള്ളസത്യം ചെയ്തിട്ടുണ്ടോ?

3. മറ്റുള്ളവരുടെ സത്കീര്‍ത്തിയ്ക്ക് കളങ്കം വരുത്തുവാന്‍ കള്ളസാക്ഷ്യം പറഞ്ഞിട്ടുണ്ടോ?

4. കോടതിയിലോ മറ്റ് നിയമ സംവിധാനങ്ങള്‍ക്കിടയിലോ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ടോ?

5. വ്യക്തിഗതമായി കിട്ടുന്ന ആനുകൂല്യത്തിന് വേണ്ടി ഇല്ലാത്ത കാര്യങ്ങള്‍ വാക്കാല്‍ പ്രവര്‍ത്തിയാല്‍ മെനഞ്ഞെടുക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ?

6. കൂടെ കൂടെ ആണയിടാറുണ്ടോ?

7. സ്വന്തം വാക്കിനു വിലകിട്ടാൻ ഇല്ലാക്കഥകള്‍ മെനയാറുണ്ടോ?

8. കള്ളക്കുമ്പസാരം നടത്തിയിട്ടുണ്ടോ?

9. പാപം മറച്ചുവച്ചു കുമ്പസാരിച്ചിട്ടുണ്ടോ?

10. കുമ്പസാരത്തില്‍ ബോധപൂർവ്വം അവ്യക്തമായി പാപം ഏറ്റുപറഞ്ഞിട്ടുണ്ടോ?

12. വൈദികൻ പാപം മനസ്സിലാക്കാതിരിക്കാൻ മറുവാക്കുകൾ / മനസിലാക്കാന്‍ കഴിയാത്ത പദപ്രയോഗങ്ങള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടോ?

13. വീണ്ടും പാപം ചെയ്യാൻ തീരുമാനിച്ചുകൊണ്ട് കുമ്പസാരിച്ചിട്ടുണ്ടോ?

14. ഒരു കാര്യം സത്യമാണെന്ന് അറിഞ്ഞിട്ടും അതിനെ നിഷേധിച്ചിട്ടുണ്ടോ?

15. മറ്റുള്ളവരുടെ പ്രശംസ ലഭിക്കുവാന്‍ കൌദാശിക ചടങ്ങുകളെ ഉപയോഗിച്ചിട്ടുണ്ടോ?

16. പരദൂഷണം നടത്തുന്ന സ്വഭാവമുണ്ടോ?

17. മറ്റുള്ളവര്‍ക്ക് നേരെ കുറ്റം പറയുന്ന സ്വഭാവമുണ്ടോ?

18. സത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ?

18. സ്വന്തം തെറ്റിനെ മറയ്ക്കുവാന്‍ മറ്റുള്ളവരുടെ മേല്‍ കുറ്റാരോപണം നടത്തിയിട്ടുണ്ടോ?

19. രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ അവരുടെ അനുമതിയില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ടോ?

20. വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ടോ?

21. ഊമക്കത്ത് എഴുതിയിട്ടുണ്ടോ?

22. വ്യാജ പ്രചരണം നടത്തിയിട്ടുണ്ടോ?

23. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഉള്ളടക്കമുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ?

24. പങ്കുവെയ്ക്കുന്നത് വ്യാജ ഉള്ളടക്കമുള്ള വിവരങ്ങള്‍ ആണെന്ന്‍ മനസിലാക്കിയിട്ടും അത് പിന്‍വലിക്കുവാന്‍ താത്പര്യം കാണിക്കാതെ ഇരിന്നിട്ടുണ്ടോ?

25. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ട് സത്യമാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ തയാറാകാതെ ഇരിന്നിട്ടുണ്ടോ?

26. അസത്യത്തെ കൂട്ടുപിടിച്ച് വിവാഹാലോചന മുടക്കിയിട്ടുണ്ടോ?

27. മുഖസ്തുതി പറയാറുണ്ടോ?

28. സത്യം പറയേണ്ട ഇടങ്ങളില്‍ നിശബ്ദത പാലിച്ചിട്ടുണ്ടോ?

29. വ്യര്‍ഥ സംഭാഷണം നടത്തിയിട്ടുണ്ടോ?

30. കള്ളക്കേസില്‍ മറ്റുള്ളവരെ കുടുക്കിയിട്ടുണ്ടോ?

black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ ഏറ്റുപറയാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം.

☛ ** നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛ ** നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛ ** നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛ ** നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛ ** നാം തിരിച്ചറിയാതെ പോകുന്ന അഞ്ചാംപ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛ ** നാം തിരിച്ചറിയാതെ പോകുന്ന ആറ്, ഒന്‍പത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛ ** കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന ഏഴ്, പത്ത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

Tag: കുമ്പസാര സഹായി, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »