News - 2025

സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിയ്ക്കു തടയിട്ട് റഷ്യയുടെ ധീര നിലപാട്

സ്വന്തം ലേഖകന്‍ 23-08-2018 - Thursday

മോസ്കോ: സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിക്ക് തടയിട്ട് റഷ്യന്‍ സര്‍ക്കാരിന്റെ ധീര നിലപാട്. സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ ശക്തമായ നിയമം ഉള്ള റഷ്യയിൽ ആഹ്വാനം ചെയ്തിരുന്ന റാലി രാജ്യത്തെ നോവോലിയനോസ്ക് പ്രാദേശിക ഭരണകൂടമാണ് തടഞ്ഞത്. സ്വവര്‍ഗ്ഗാനുരാഗികൾക്കായി പ്രവർത്തിക്കുന്ന നിക്കോളേവ് അലക്സീവ് എന്ന ആക്ടിവിസ്റ്റാണ് റാലിക്ക് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ റാലി നടത്താൻ ഉദേശിച്ചിരുന്ന സ്ഥലത്തെ പ്രാദേശിക ഭരണകൂടം ഉടനെ തന്നെ റാലിക്കെതിരെ രംഗത്തു വന്നു. ഭരണകൂടം ഇങ്ങനെ ഒരു റാലിക്ക് അനുമതി നൽകില്ല എന്നാണ് അവര്‍ വ്യക്തമാക്കിയത്.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

തങ്ങൾ പരമ്പരാഗതമായ കുടുംബ മൂല്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുമെന്നും, കുഞ്ഞുങ്ങളെ അടക്കം അധാര്‍മ്മികതയിലേക്ക് നയിക്കുവാനുള്ള ആശയപ്രചാരണങ്ങളിൽ നിന്നും സമൂഹത്തെ പരിരക്ഷിക്കുമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധി വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സഭയെയും ഏറ്റവും നിന്ദ്യമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് സ്വവര്‍ഗ്ഗാഗനുരാഗികളുടെ മാര്‍ച്ച് നടക്കുക.

2013-ല്‍ റഷ്യയിൽ നിലവിൽ വന്ന നിയമം അനുസരിച്ച് സ്വവര്‍ഗ്ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾ നിയമവിരുദ്ധമാണ്. സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും, തന്റെ രാജ്യത്തിന്റെ പാരമ്പര്യമൂല്യങ്ങളെ താന്‍ മുറുകെപ്പിടിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.


Related Articles »