India - 2025
കുട്ടനാടിന്‍റെ ശുചീകരണത്തിനു വടവാതൂരില്‍ നിന്നുള്ള വൈദിക സംഘവും
സ്വന്തം ലേഖകന്‍ 30-08-2018 - Thursday
ചങ്ങനാശേരി: പ്രളയക്കെടുതിയില്‍ മാലിന്യമടിഞ്ഞ കുട്ടനാടിനെ ശുചിയാക്കാന്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നിന്നുള്ള സംഘം. ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന 'ക്ലീന്‍ കുട്ടനാട് 'പദ്ധതിയുടെ ഭാഗമായി 20 വൈദികരുടെ നേതൃത്വത്തില്‍ 250 വൈദിക വിദ്യാര്‍ത്ഥികളാണ് കുട്ടനാട്ടിലെത്തിയത്. സെമിനാരി റെക്ടര്‍ റവ.ഡോ.ജോയി ഐനിയാടന്റെ നേതൃത്വത്തില്‍ അന്‍പതുപേരുള്ള അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ശുചീകരണ പ്രവര്‍ത്തനം നടന്നത്.
മുട്ടാര്‍ കുമരഞ്ചിറ സെന്റ് തോമസ്, വെളിയനാട് സെന്റ് സേവ്യേഴ്‌സ്, മുട്ടാര്‍ സെന്റ് ജോര്‍ജ്, കിടങ്ങറ സെന്റ് ഗ്രിഗോറിയോസ്, പുല്ലങ്ങടി ഹോളി ഫാമിലി, കാവാലം ലിസ്യു, കൈനടി വ്യാകുലമാതാ ഇടവക പള്ളികളും പള്ളിയോടു ചേര്‍ന്നുള്ള പാരിഷ്ഹാളുകളും സ്‌കൂളുകളും ദേവാലയങ്ങള്‍ക്കു സമീപങ്ങളിലുള്ള നാനാജാതി മതസ്ഥരായ ആളുകളുടെ അറുപതിലേറെ വീടുകളുമാണ് ഇവര്‍ ശുചീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇവര്‍ ശുചീകരണം നടത്തി.