News - 2024
സഭയും സർക്കാരും യോജിച്ചുളള സഹകരണത്തിന് ആഹ്വാനവുമായി ഐറിഷ് ബിഷപ്പ്
സ്വന്തം ലേഖകന്‍ 10-09-2018 - Monday
ഡബ്ലിന്‍: കത്തോലിക്ക സഭയും, അയർലണ്ടിലെ സർക്കാരും തമ്മിൽ യോജിച്ചുളള പുതിയ സഹകരണത്തിന് തുടക്കം കുറിക്കണമെന്ന് ആഹ്വാനം ചെയ്ത് അയർലണ്ടിലെ ലിമറിക്ക് രൂപത മെത്രാൻ ബ്രൻഡൻ ലിയാഹി. അയർലണ്ടിലെ സമൂഹത്തിനായി സഭയെ പണിതുയർത്താൻ താൻ എളിയ രീതിയിൽ ആവശ്യപ്പെടുകയാണ് എന്ന് ബിഷപ്പ് ബ്രൻഡൻ ലിയാഹി ഐറിഷ് ടെെംസ് മാധ്യമത്തിനോടായി പറഞ്ഞു. സർക്കാരുമായുളള പുതിയ സഹകരണം അയർലണ്ടിലെ സമൂഹത്തിനെ സേവിക്കാൻ സഹായകരമാകുമെന്നും ബിഷപ്പ് ലിയാഹി വ്യക്തമാക്കി.
അയർലണ്ടിൽ ലോക കുടുംബ സംഗമം നടന്ന് ദിവസങ്ങൾക്കുളളിലാണ് ബിഷപ്പ് ബ്രൻഡൻ ലിയാഹി ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ടു വച്ചത്. ഏതാനും നാളുകളായി ഇന്ത്യൻ വംശജനും അയർലണ്ടിന്റെ പ്രധാനമന്ത്രിയുമായ ലിയോ വർധേക്കർ നയിക്കുന്ന സർക്കാരും, കത്തോലിക്കാ സഭയും തമ്മിൽ സ്വര ചേർച്ചയിൽ ആയിരുന്നില്ല. ഇക്കഴിഞ്ഞ മെയ് മാസമാണ് ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനായി ലിയോ വർധേക്കരുടെ സർക്കാർ ജനഹിത പരിശോധന കൊണ്ടുവന്നത്. ജനഹിത പരിശോധന ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിന് അനുകൂലമായതിനു ശേഷം കത്തോലിക്കാ ആശുപത്രികളും ഗര്‍ഭഛിദ്രം നടത്തി കൊടുക്കാൻ തയാറാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കത്തോലിക്കാ സഭയിൽ വലിയ എതിർപ്പിന് കാരണമായിരുന്നു.