India - 2024

ബിഷപ്പ് ആഗ്നലോ റൂഫിനോ ജലന്ധർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

സ്വന്തം ലേഖകന്‍ 20-09-2018 - Thursday

ന്യൂഡല്‍ഹി: മുംബൈ അതിരൂപതയുടെ മുൻ മെത്രാനായ ആഗ്നലോ റൂഫിനോ ഗ്രേഷ്യസിനെ ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏല്പിച്ചു ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ്. താത്കാലികമായി ചുമതലകളിൽ നിന്ന് മാറ്റം വേണമെന്ന ജലന്ധർ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പാപ്പായോട് ആവശ്യപ്പെട്ടിരുന്നത് അനുസരിച്ച് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുക ആയിരുന്നുവെന്ന്‍ സി‌ബി‌സി‌ഐ പത്രകുറിപ്പില്‍ അറിയിച്ചു. 1939 ജൂലൈ 39ന് ആഫ്രിക്കയിലെ കെനിയയിലെ മൊംബാസയില്‍ ജനിച്ച ബിഷപ്പ് ആഗ്നലോ റൂഫിനോ ഗ്രേഷ്യസ് 2001 മാര്‍ച്ച് 13ന് മുംബൈ അതിരൂപത സഹായമെത്രാനായി സ്ഥാനമേല്‍ക്കുകയായിരിന്നു.


Related Articles »