India - 2024

സ്വവര്‍ഗരതി: സുപ്രീം കോടതി വിധി ആശങ്കാജനകമെന്നു കെസിഎസ്എല്‍

സ്വന്തം ലേഖകന്‍ 22-09-2018 - Saturday

കൊച്ചി: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി ആശങ്കാജനകമെന്നു കെസിഎസ്എല്‍ സംസ്ഥാന സമിതി. ലൈംഗീകതയെ സംബന്ധിച്ച ദൈവികവും മതപരവുമായ നിലപാടുകള്‍ ഭരണകൂടം കണക്കിലെടുക്കണമെന്നും കോടതിവിധി ഭാവിതലമുറയില്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുമെന്നും യോഗം ആവശ്യപ്പെട്ടു. ഈ അധ്യയനവര്‍ഷം സംസ്ഥാന കലോത്സവം, സാഹിത്യോത്സവം എന്നിവയുണ്ടാവില്ല. രൂപതാതല മത്സരങ്ങള്‍ നടത്തും. പ്രോലൈഫ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യാനുള്ള ബൈബിള്‍, പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ എന്നിവ പാലാരിവട്ടം പിഒസിയിലെ കേന്ദ്ര ഓഫീസില്‍ എത്തിക്കണം. കേരളത്തിലെ 22 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍, സംസ്ഥാന പ്രസിഡന്റ് മാത്യുക്കുട്ടി കുത്തനാപ്പള്ളില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിറിയക് നരിതൂക്കില്‍, ജനറല്‍ ട്രഷറര്‍ മനോജ് ചാക്കോ വടക്കേമുറി, സോയി കളന്പാടന്‍, ഷാജു തോമസ്, യുഗേഷ് പുളിക്കന്‍, മോളി ദേവസി, മിനി ബാബു, എല്‍സി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »