India - 2024

ലോഗോസ് ക്വിസിന് ഒരുങ്ങാന്‍ തിരുവനന്തപുരം അതിരൂപതയുടെ ആപ്ലിക്കേഷന്‍

സ്വന്തം ലേഖകന്‍ 24-09-2018 - Monday

തിരുവനന്തപുരം: കെസിബിസി ബൈബിള്‍ കമ്മിഷന്‍ ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരമായ ലോഗോസ് ക്വിസ്സിന്റെ തയ്യാറെടുപ്പുകള്‍ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു ആപ്ലിക്കേഷന്‍. തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ കീഴിലെ അജപാലന-മീഡിയാ കമ്മീഷനുകള്‍ സംയുക്തമായി നിര്‍മ്മിച്ച ആപ്ലിക്കേഷന്‍റെ പേര് 'ലോഗോസ് ക്വിസ് 2018' എന്നാണ്. 1300 ചോദ്യങ്ങളും 235 റൗണ്ടുകളുമായാണ് ക്വിസ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മനോഹരമായ ഡിസൈനും പശ്ചാത്തല ശബ്ദവും ആപ്ലിക്കേഷന്‍ കൂടുതല്‍ മികവുറ്റതാക്കുന്നു.

തിരുവനന്തപുരം അതിരൂപതയുടെ തന്നെ മരിയന്‍ എഞ്ചിനീറിങ് കോളേജില്‍ പഠിച്ചിറങ്ങിയ ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ആദ്യ സംരംഭമാണ് ഈ ബൈബിള്‍ ക്വിസ് ആപ്പ്. ലോഗോസ് ബൈബിള്‍ ഭാഗങ്ങള്‍ അധ്യായം തിരിച്ചു വായിക്കുവാനും ആപ്ലിക്കേഷനില്‍ സൌകര്യമുണ്ട്. നിലവില്‍ പൂര്‍ത്തിയാക്കുന്ന ലെവലുകള്‍ ഓണ്‍ലൈനായി സൂക്ഷിക്കുവാനും സംവിധാനമുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകുന്ന ആപ്പിന് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.

ആപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »