News - 2024

ഈജിപ്തിലെ ക്രൈസ്തവ കൂട്ടക്കൊല: 17 പേര്‍ക്കു വധശിക്ഷ

സ്വന്തം ലേഖകന്‍ 12-10-2018 - Friday

കെയ്‌റോ: ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരേ ആക്രമണം നടത്തിയ കേസില്‍ 17 പേര്‍ക്കു വധശിക്ഷ വിധിച്ചു. 19 പേര്‍ക്ക് ജീവപര്യന്തം തടവും 9 പേര്‍ക്ക് 15 വര്‍ഷം തടവും ഒരാള്‍ക്ക് 10 വര്‍ഷം തടവും സൈനിക കോടതി പ്രഖ്യാപിച്ചു. 2016-2017 കാലഘട്ടത്തില്‍ കെയ്‌റോ, അലക്‌സാണ്ഡ്രിയ, നൈല്‍ഡല്‍റ്റയിലെ ടാന്റാ നഗരങ്ങളിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണങ്ങളില്‍ 74 പേര്‍ കൊല്ലപ്പെട്ടിരിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഐഎസ് ഏറ്റെടുത്തു. ഒമ്പത് കോടിയോളം ജനസംഖ്യയുള്ള ഈജിപ്‌തിലെ 10 ശതമാനം വരുന്ന ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍.


Related Articles »