News - 2024

രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഇന്ന് തുടക്കം

ഫാ. ബിജു കുന്നയ്ക്കാട്ട് 20-10-2018 - Saturday

ബര്‍മിംഗ്ഹാം: വചനാഭിഷേകത്തിന്റെയും ആത്മീയ ഉണര്‍വിന്റെയും പുത്തന്‍ കാലത്തിന് ഇന്ന് ബര്‍മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ഏകദിന വചനവിരുന്നിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കവന്‍ട്രി റീജിയണിലുള്ള വിശ്വാസികള്‍ക്കായി ഒരുക്കുന്ന ആദ്യദിനത്തിലെ ശുശ്രൂഷകള്‍ രാവിലെ 9 മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനകളോടെ ആരംഭിക്കും.

ഉച്ചയ്ക്ക് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്യും. വചനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, സ്തുതിഗീതങ്ങള്‍ തുടങ്ങിയവയും വിശ്വാസികള്‍ക്ക് നവ്യാനുഭവമാകും. കവന്‍ട്രി റീജിയണില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും വി.കുര്‍ബാന കേന്ദ്രങ്ങളിലെ അംഗങ്ങളും ഈ ഏകദിന കണ്‍വെന്‍ഷനിസല്‍ സംബന്ധിക്കും. റവ.ഫാ.ടെറിന്‍ മുള്ളക്കര കണ്‍വീനറായുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്.

21-ാം തിയതി ഞായറാഴ്ച സ്‌കോട്ട്‌ലാന്‍ഡിലെ മദര്‍വെല്‍ സിവിക് സെന്ററില്‍ വെച്ച് ഗ്ലാസ്‌ഗോ റീജിയണിന്റെ ഏകദിന കണ്‍വെന്‍ഷന്‍ നടക്കും. എല്ലാ ദിവസങ്ങളിലും കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.


Related Articles »