Purgatory to Heaven. - March 2025
മരണശേഷം ആത്മാവ് ശരീരം വിടുന്ന മാത്രയില്‍ ആഗ്രഹിക്കുന്നതെന്ത്?
സ്വന്തം ലേഖകന്‍ 08-03-2024 - Friday
"അവന്‍ അവിടെ കിടക്കുന്നത് യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ് യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ?" (യോഹന്നാന്‍ 5:6)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-8
“ആത്മാവ് ശരീരം വിടുന്ന മാത്രയില്‍ അതിനു ഒരാഗ്രഹം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ, ദൈവവുമായി സ്വയം ഐക്യത്തിലാവുക. ഇരുമ്പിന്‍ കഷണം ശക്തമായ കാന്തത്തിന്റെ പക്കലേക്ക് ആകര്‍ഷിക്കപ്പെടുന്നത് പോലെ എല്ലാ സ്നേഹത്തിനും അര്‍ഹനായ അവനിലേക്ക്, ആത്മാവ് ആകര്‍ഷിക്കപ്പെടുന്നു. ദൈവം എത്ര നല്ലവനാണെന്നും അവനോടൊപ്പമായിരിക്കുന്നത് എത്ര ആനന്ദകരമായിരിക്കുമെന്നും ആത്മാവിനറിയാം. എന്നിരുന്നാലും പെട്ടെന്നത് സാധ്യമല്ല”.
(ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍, സൊസൈറ്റി ഓഫ് സെന്റ് പോള്‍ എന്നിവയുടെ സ്ഥാപകനും ഇറ്റാലിയന്‍ പുരോഹിതനുമായ ജെയിംസ് അല്‍ബേരിയോണെ).
വിചിന്തനം: മരണശേഷം ആത്മാക്കള്‍ നടുങ്ങുകയും നമ്മുടെ സഹായത്തിനായി തേങ്ങികരയുകയും ചെയ്യുന്നു. രക്ഷകനോടു അവരുടെ മോചനത്തിനായി അപേക്ഷിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക