India

മാർ ജോസഫ് ഇരിമ്പൻ മൂന്നാം അനുസ്മരണ പദയാത്രയും വയനാട് അനുസ്മരണയോഗവും നടന്നു

14-08-2024 - Wednesday

പാലക്കാട്‌: പാലക്കാട്‌ രൂപതയുടെ പ്രഥമ മെത്രാന്‍ മാർ ജോസഫ് ഇരിമ്പൻ പിതാവിന്റെ ഇരുപത്തിയേഴാം ചരമ വാർഷികത്തോട് അനുബന്ധിച്ചു മൂന്നാം പദയാത്ര നടത്തി. പ്രളയ ദുരന്തത്തിലൂടെ കടന്നു പോകുന്ന വയനാട്ടിലെ ജനങ്ങളോടൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി അനുസ്മരണയോഗവും പാലക്കാട്‌ കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലക്കാട്‌ സാഞ്ചോ ടവറിൽ നിന്ന് ആരംഭിച്ച പദയാത്ര പാലക്കാട്‌ രൂപത ചാൻസലർ റവ. ഫാ. ഗിൽബെർട്ട് എട്ടൊന്നിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

തുടർന്ന് മാർ ജോസഫ് ഇരിമ്പൻ പിതാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത കത്തീഡ്രൽ പള്ളിയിൽ വെച്ച് പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ പാലക്കാട്‌ രൂപത ജ്യുഡീഷൽ വികാരി റവ. ഫാ. ജോസ് പൊൻമാണി നടത്തി. പിതാവ് കാലഘട്ടത്തിന്റെ ജീവിക്കുന്ന വിശുദ്ധനായിരുന്നു എന്ന് അദ്ദേഹം അനുസ്മരണ പ്രസംഗത്തിൽ ഓർമിച്ചു. പാലക്കാട്‌ രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെ മുഖ്യകാർമ്മികത്തിൽ മാർ ജോസഫ് ഇരിമ്പൻ പിതാവിനെ അനുസ്മരിച്ചു ദിവ്യബലി അർപ്പിച്ചു.

നമുക്കുള്ള സ്വർഗീയ മദ്ധ്യസ്ഥനാണ് ഇരിമ്പൻ പിതാവെന്ന് അദ്ദേഹം അനുസ്മരിച്ചു. വികാരി ജനറാൽ ഫാ. ജീജോ ചാലക്കൽ, കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, മാതൃവേദി ഡയരക്ടർ ഫാ. ബിജു കല്ലിങ്കൽ, ഫാ. ജോസ് കണ്ണമ്പുഴ എന്നിവർ സഹ കർമികരായി. വിശുദ്ധ ബലിക്കുശേഷം ഇരിമ്പൻ പിതാവിന്റെ കബറിടത്തിൽ ഒപ്പീസും ചൊല്ലി. ആയിരങ്ങൾ അണിചേർന്ന പദയാത്രയിലും വിശുദ്ധ ബലിയിലും നിരവധി വൈദികരും സിസ്റ്റർസും പങ്കുചേർന്നു. പാലക്കാട്‌ രൂപതയിലെ വിവിധ സംഘടനകളുടെ ഡയരക്ടർമാരായ ഫാ. ജിതിൻ വേലിക്കകത്ത്, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. ബിജു കല്ലിങ്കൽ, ഫാ. ജിതിൻ ചെറുവത്തൂർ, ഫാ. ജോബിൻ മേലേമുറിയിൽ, ഫാ. അഖിൽ കണ്ണമ്പുഴ, രൂപത പി. ആർ. ഒ ഫാ. ജോബി കാച്ചപ്പിള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Related Articles »