India - 2024

ഫാ. കുര്യന്‍ കുന്നുംപുറം എസ്‌ജെയുടെ മൃതസംസ്കാരം ഇന്ന്

സ്വന്തം ലേഖകന്‍ 25-10-2018 - Thursday

കോഴിക്കോട്: പ്രശസ്ത ദൈവശാസ്ത്രപണ്ഡിതനും പൂനയിലെ ജ്ഞാനദീപ വിദ്യാപീഠം പ്രസിഡന്റുമായിരുന്ന ഫാ. കുര്യന്‍ കുന്നുംപുറം എസ്‌ജെ (87) നിര്യാതനായി. മസ്തിഷ്‌ക രക്തസ്രാവത്തത്തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 11ന് കോഴിക്കോട് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയില്‍ നടക്കും.

2013 മുതല്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ എഴുത്തിലും വായനയിലും മുഴുകി കഴിയുകയായിരുന്ന ഫാ.കുര്യന്‍ നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.ഇംഗ്‌ളീഷിലും മലയാളത്തിലുമായി ഇരുപതിലേറെ കൃതികള്‍ രചിച്ചു. ഇതിനു പുറമേ, ദൈവശാസ്ത്രപണ്ഡിതനായ ഫാ. സാമുവല്‍ രായന്റെ ലേഖനങ്ങള്‍ സമാഹരിച്ച് ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. ജോസഫ്, സിസ്റ്റര്‍ ജോസ്‌മേരി എന്നിവര്‍ സഹോദരങ്ങളാണ്.

More Archives >>

Page 1 of 199