India - 2024

സിറില്‍ ജോണ്‍ കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷ്ണല്‍ സര്‍വീസസിന്റെ ഏഷ്യന്‍ പ്രതിനിധി

സ്വന്തം ലേഖകന്‍ 02-11-2018 - Friday

ന്യൂഡല്‍ഹി: കത്തോലിക്ക കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ ഏഷ്യയില്‍ നിന്നുള്ള പ്രതിനിധിയായി കുറവിലങ്ങാട് സ്വദേശി സിറില്‍ ജോണിനെ വത്തിക്കാന്‍ നിയമിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനെട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ സമിതി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക താത്പര്യപ്രകാരം രൂപീകരിച്ച സമിതിയാണിത്.

1982 മുതല്‍ അല്‍മായ സമിതികളില്‍ സജീവമാണ് സിറില്‍. ഡല്‍ഹി രൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ചീഫ് പ്രോട്ടോക്കോള്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. വിശ്വാസ സംബന്ധമായി നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.


Related Articles »