Meditation. - May 2024

കുടുംബത്തിന്റെ വളര്‍ച്ചയ്ക്കായി കര്‍മ്മനിരതമാകേണ്ട മനുഷ്യജീവിതം

സ്വന്തം ലേഖകന്‍ 09-05-2023 - Tuesday

"അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു" (ഉല്പ്പത്തി 1:27).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 9

ജോലിയെന്ന പ്രക്രിയയില്‍ കര്‍മ്മനിരതനാകുന്ന ഓരോ മനുഷ്യനും തന്റെ കുടുംബത്തിന്റെ വളര്‍ച്ചയ്ക്കായി തന്റെ അധ്വാനത്തെ മാറ്റേണ്ടിയിരിക്കുന്നു. മനുഷ്യന് കുടുംബം എന്നപോലെ കുടുംബത്തിന്റെ വളര്‍ച്ചയ്ക്ക് അദ്ധ്വാനം അത്യാവശ്യഘടകമാണ്. ഈ ലോകത്തിലെ ചുരുങ്ങിയ കാലയളവിലേക്കുള്ള ഒരിടമാണ് കുടുംബം. നാം ജനിക്കുന്നതും, പക്വത പ്രാപിക്കുന്നതും ഈ ചുറ്റുപാടിലാണ്. ദൈവത്തോട് ചേര്‍ന്ന് നിന്ന്‍ കൊണ്ട് ഭൂമിയിൽ സന്തോഷത്തിന്റെയും പ്രത്യാശയുടെയും വാതായനം തുറക്കാന്‍ അദ്ധ്വാനം കൊണ്ട് നമ്മുക്ക് സാധിയ്ക്കണം. ദൈവം നമ്മുക്ക് നല്കിയ തൊഴില്‍, കൃഷിയിടം അത് എന്തു തന്നെ ആയാലും അതില്‍ തൃപ്തി കണ്ടെത്തി കൊണ്ട്, ദൈവത്തോട് ചേര്‍ന്ന് നിന്ന്‍ നമ്മുക്ക് അധ്വാനിക്കാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പൈയാസെൻസ, 5.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »