Purgatory to Heaven. - March 2025
ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് ദൈവ തിരുമുന്‍പില്‍ ലഭിക്കുന്ന പരിഗണന
സ്വന്തം ലേഖകന്‍ 09-03-2024 - Saturday
“കാര്‍മേഘം പോലെ നിന്റെ തിന്‍മകളേയും, മൂടല്‍മഞ്ഞ് പോലെ നിന്റെ പാപങ്ങളേയും ഞാന്‍ തുടച്ച് നീക്കി. എന്നിലേക്ക് തിരിച്ചു വരിക, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു” (ഏശയ്യാ 44:22)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്- 9
ഒരിക്കല്‍, മരിച്ചുപോയ തങ്ങളുടെ സുഹൃത്തിന്റെ ആത്മാവിന്റെ മോക്ഷത്തേക്കുറിച്ച് വളരെയേറെ ആകുലരായിരുന്ന സുഹൃത്തുക്കള്‍, വിശുദ്ധ ജെത്രൂതിനോട് തങ്ങളുടെ സുഹൃത്തിന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിച്ചു.
ഒരു ദിവസം ദൈവം വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് അവളോടു പറഞ്ഞു : "അല്ലയോ ജെത്രൂത്, നീ ഈ പാവപ്പെട്ട മനുഷ്യന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന്, ദൈവീക-വെളിച്ചത്താല്‍ എനിക്കറിയാമായിരുന്നു. അവന്റെ സഹനങ്ങളില്‍ നിന്നും മോചിതനാക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അപ്രകാരം ചെയ്യാം. നിന്നോടുള്ള സ്നേഹം മൂലം ഞാന്‍ ഈ ആത്മാവിന്റെ മേലും, പത്തുലക്ഷത്തോളം മറ്റ് ആത്മാക്കളുടെ മേലും ദയകാണിക്കാം. ഭാവിയില്‍ പ്രാര്‍ത്ഥിക്കാനിരിക്കുന്ന നിന്റെ പ്രാര്‍ത്ഥനകളുടെ ഫലത്തിനായി, ഈ മനുഷ്യനെ ഒരു യോഗ്യമായ മരണത്തിന് വേണ്ടി തയ്യാറാക്കുന്നതിനായി ഞാന്‍ പലവിധ യാതനകളും നല്‍കി അവനെ ഞാന്‍ ഒരുക്കി. അവന്റെ ആത്മാവ് രക്ഷപ്പെട്ടിരിക്കുന്നു" (വിശുദ്ധ ജെത്രൂത്).
വിചിന്തനം: ഇനി വരാനിരിക്കുന്ന ഭാവി തലമുറകളുടെ മോക്ഷ പ്രാപ്തിക്കായി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക