Purgatory to Heaven. - March 2025

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ യാതന

സ്വന്തം ലേഖകന്‍ 10-03-2023 - Friday

“എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും, യാചനകളും, മാധ്യസ്ഥപ്രാര്‍ത്ഥനകളും, ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1 തിമോത്തി 2:1)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-10

ടോളെന്റീനോയിലെ വിശുദ്ധ നിക്കോളാസിന്റെ സഹ സന്യാസിയായിരിന്ന പെല്ലെഗ്രീനോ മരണപ്പെട്ടു. ഒരു ദിവസം പെല്ലെഗ്രീനോയുടെ ആത്മാവ് വിശുദ്ധ നിക്കോളാസിനെ ശുദ്ധീകരണസ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി. അവിടെ എല്ലാ പ്രായത്തിലുമുള്ള ആത്മാക്കള്‍ കഠിനമായ വേദന അനുഭവിക്കുന്നത് അദ്ദേഹം കണ്ടു. പെല്ലെഗ്രീനോ വിശുദ്ധ നിക്കോളാസിനോട് പറഞ്ഞു : "എന്നെ നിന്റെ പക്കലേക്ക് അയച്ചവരുടെ അവസ്ഥ കാണുക. നീ ദൈവസമക്ഷം സമ്മതനായിരിക്കുന്നതിനാല്‍, നിന്റെ അപേക്ഷകളും, പ്രാര്‍ത്ഥനകളും, ത്യാഗങ്ങളും ദൈവം നിഷേധിക്കുകയില്ല, അങ്ങിനെ ദൈവത്തിന്റെ കാരുണ്യം ഞങ്ങള്‍ക്ക് വിടുതല്‍ നല്‍കും."

വിചിന്തനം: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ യാതനകളേപ്പറ്റി ഒന്ന് ആലോചിച്ചു നോക്കുക. നാം പാപം ചെയ്തിട്ടുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »