India - 2024
കത്തോലിക്ക കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സമരം ഇന്ന് ആരംഭിക്കും
സ്വന്തം ലേഖകന്‍ 13-11-2018 - Tuesday
കോട്ടയം: കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളി മാസികയുടെ കുമ്പസാര അവഹേളനത്തില്‍ പ്രതിഷേധിച്ചുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സമരം ഇന്നു ആരംഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ നടത്തുന്ന പ്രതിഷേധ യോഗത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ ഇന്ന് രാവിലെ 11ന് നടക്കുന്ന ധര്‍ണ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സാജു അലക്സ് ഉദ്ഘാടനം ചെയ്യും.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും ഇന്ന് സമരപരിപാടികള്‍ നടക്കും. 17ന് കട്ടപ്പനയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം പ്രസംഗിക്കും. ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിക്കും. ഗ്ലോബല്‍ ഭാരവാഹികളായ ജോയി മുപ്രാപ്പള്ളി, സെലിന് സിജോ, ജാന്സണ് ജോസഫ്, തോമസ് പീടികയില്‍, രൂപത പ്രസിഡന്റുമാരായ സ്റ്റീഫന്‍ ജോര്‍ജ്, രാജീവ് കൊച്ചുപറന്പില്‍, ജോമി ഡൊമിനിക്, രാജേഷ് ജോണ്‍, ഷൈജി ഓട്ടപ്പള്ളി, റെജി കൊച്ചുകരിപ്പാപറന്പില്, ഇമ്മാനുവല്‍ നിധീരി, അഡ്വ. പി.പി. ജോസഫ് തുടങ്ങീ വിവിധ ഭാരവാഹികള്‍ നേതൃത്വം നല്‍കും.