News - 2024

പീഡിത ക്രൈസ്തവരെ സ്മരിച്ച് രക്തവര്‍ണ്ണമായി വെനീസ് നഗരം

സ്വന്തം ലേഖകന്‍ 22-11-2018 - Thursday

വെനീസ്: ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സ്മരിച്ച് ഇറ്റലിയിലെ വെനീസ് നഗരം രക്തവര്‍ണ്ണമാക്കി. വെനീസിലെ ചരിത്ര പ്രാധാന്യമുള്ള എട്ടോളം കെട്ടിടങ്ങളാണ് രക്തഹാരമണിഞ്ഞത്. കുറ്റവിമുക്തയായി പ്രഖ്യാപിക്കപ്പെട്ടിട്ടും രഹസ്യ തടവറയില്‍ ഇപ്പോഴും കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയെയും വെനീസ് സമൂഹം പ്രത്യേകം സ്മരിച്ചു. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡാണ് ശ്രദ്ധേയമായ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവര്‍ വിധേയരാക്കപ്പെടുന്ന വിവേചനമെന്ന ഗുരുതര പ്രശനത്തിലേക്ക് സകലരുടെയും ശ്രദ്ധക്ഷണിക്കാന്‍ 'റെഡ് വെനീസ്' സംരംഭം ഉപകാരപ്രദമാകട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പ ആശംസിച്ചു. ഏകമതം മാത്രമുള്ള ചില നാടുകളില്‍ യേശുവിന്‍റെ അനുയായികള്‍ അതിശക്തമായ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും വെനീസിന്‍റെ പാത്രീയാര്‍ക്കീസ് ബിഷപ്പ് ഫ്രാന്‍ചെസ്കൊ മൊറാല്യക്കു പാപ്പ അയച്ച സന്ദേശത്തില്‍ പറയുന്നു.


Related Articles »