News - 2024
“അവസാനം, ചില നല്ല വാര്‍ത്തകള്‍”: മിഷ്ണറിയുടെ മരണം ആഘോഷിച്ച് സാത്താന്‍ സേവക്കാര്‍
സ്വന്തം ലേഖകന്‍ 24-11-2018 - Saturday
വാഷിംഗ്ടണ്‍ ഡിസി: ആൻഡമാൻ ദ്വീപുകളിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ യേശുവിനെ അറിയിക്കുവാന്‍ ശ്രമിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച അമേരിക്കന്‍ മിഷ്ണറിയുടെ മരണം ആഘോഷിച്ച് സാത്താന്‍ സേവക്കാര്‍. ഇരുപ്പത്തിയേഴുകാരനായ ജോണ്‍ അലന്‍ ചാവു എന്ന മിഷ്ണറിയുടെ മരണത്തെക്കുറിച്ച് “അവസാനം, ചില നല്ല വാര്‍ത്തകള്‍” എന്നാണ് സാത്താന്‍ സേവകരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. 600 പേര്‍ ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ചാവുവിന്റെ മരണത്തില്‍ നിങ്ങള്‍ ഇത്ര ആഘോഷിക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് “ഈ മനുഷ്യന്‍ മരണമര്‍ഹിക്കുന്നു” എന്നായിരുന്നു സാത്താന്‍ ആരാധകരുടെ മറുപടി. അലനെയും അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ വിശ്വാസത്തേയും പരിഹസിക്കുന്ന പരാമര്‍ശങ്ങളും നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. തീരത്തിറങ്ങിയ മിഷ്ണറിയുടെ നേർക്ക് അമ്പുകൾ പാഞ്ഞു വന്നിട്ടും ധീരതയോടെ അലന്‍ മുന്നോട്ട് നടന്നതായി ദൃക്സാക്ഷികളായ മത്സ്യ തൊഴിലാളികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വിശ്വാസത്തിന് വേണ്ടി ജീവ ത്യാഗം ചെയ്ത അലന്റെ വിശ്വാസ സാക്ഷ്യം നൂറ്റാണ്ടിലെ ക്രൈസ്തവ സാക്ഷ്യത്തിന് മാതൃകയാണെന്ന്‍ അനേകം പേര്‍ നവ മാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്.