India - 2024

യുവജനങ്ങള്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞ് സമൂഹത്തില്‍ മാതൃകയാകണം: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ

സ്വന്തം ലേഖകന്‍ 29-12-2018 - Saturday

പാലാ: പത്രോസ് ശ്ലീഹാ ക്രിസ്തുവിനെ പ്രഘോഷിച്ചതുപോലെ യുവജനങ്ങള്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞ് സമൂഹത്തില്‍ മാതൃകയാകണമെന്നു സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ. പാലായില്‍ നടക്കുന്ന ജീസസ് യൂത്ത് മഹാസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ സമൂഹത്തില്‍ മാറ്റത്തിന്റെ വക്താക്കളാവണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ റാഫേല്‍ തട്ടില്‍, ഫാ. തോമസ് മണ്ണൂര്‍, റവ.ഡോ. കുര്യന്‍ മറ്റം, ഷെവ. എഡ്വേര്‍ഡ് എടേടത്ത്, ചാള്‍സ് ആന്റണി ബാസ്റ്റിന്‍, എം.കെ.അഭിലാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏഴായിരത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.


Related Articles »