India - 2025
ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ ഭാരത സന്ദർശനം 25 മുതൽ
പ്രവാചകശബ്ദം 06-01-2024 - Saturday
പുത്തൻകുരിശ്: ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷനും അന്ത്യോഖ്യാ പാത്രിയർക്കീസുമായ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ ഭാരത സന്ദർശനം 25ന് ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മെത്രാഭി ഷേക ജൂബിലിയിലും മഞ്ഞനിക്കര ബാവായുടെ ഓർമപ്പെരുന്നാളിലും പങ്കെടുക്കും. 25ന് ബംഗളൂരുവിൽ എത്തുന്ന പാത്രിയർക്കീസ് ബാവാ യാക്കോബായ സുറിയാനി സഭയുടെ പുതിയ പള്ളി കൂദാശ ചെയ്യും.
നാലിന് ഉച്ചകഴിഞ്ഞു മൂന്നിനു പുത്തൻകുരിശിൽ ശ്രേഷ്ഠ ബാവായുടെ മെത്രാഭിഷേകത്തിൻ്റെ 50-ാമത് വാർഷികാഘോഷത്തിലും സഭാതല പാത്രിയർക്കാ ദിനാഘോഷങ്ങളിലും പങ്കെടുക്കും. മഞ്ഞിനിക്കര പെരുന്നാളിനോടനബന്ധിച്ച് ഒമ്പതിനു വൈകുന്നേരം ആറിനു തീർത്ഥാടക സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരത്ത് എത്തുന്ന ബാവാ മുഖ്യമന്ത്രി പിണറായി വിജയനെയും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായെയും സന്ദർശിക്കും. തുടർന്നു ഡൽഹി വഴി മടങ്ങും.