India - 2024

പ്രേഷിത വാരാചരണത്തിനു ആരംഭം

സ്വന്തം ലേഖകന്‍ 09-01-2019 - Wednesday

കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രേഷിത കാര്യാലയത്തിന്റെ (എസ്‌വൈഎംഎം) ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനം നടന്നു. ഷംഷാബാദ് രൂപതയിലെ സുചിത്ര സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ എസ്‌വൈഎംഎം ഡയറക്ടറും ഷംഷാബാദ് രൂപത മെത്രാനുമായ മാര്‍ റാഫേല്‍ തട്ടിലാണ് ഉദ്ഘാടനം ചെയ്തത്.

ലോകത്തിന്റെ ദീപമായി പ്രശോഭിക്കുവാനുമുള്ള ഓരോ ക്രൈസ്തവനുമുള്ള വിളിയില്‍ ആഴപ്പെടാന്‍ നമ്മെ സഹായിക്കുന്നതാണു പ്രേഷിത വാരാചരണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും ജനുവരി ആറു മുതല്‍ 12 വരെയാണു സീറോ മലബാര്‍ സഭ പ്രേഷിത വാരമായി ആചരിക്കുന്നത്.


Related Articles »