India - 2025
ഷംഷാബാദ് രൂപത ബിഷപ്പ്സ് ഹൗസ് വെഞ്ചരിപ്പ് ഇന്ന്
പ്രവാചകശബ്ദം 21-11-2021 - Sunday
ഷംഷാബാദ് (തെലങ്കാന): ഷംഷാബാദ് സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ്സ് ഹൗസ് വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് നടക്കും. വെഞ്ചരിപ്പിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയില്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ് ഡോ. അന്തോണി പൂലാ വചന സന്ദേശം നല്‍കും. തുടര്‍ന്ന് പൊതുസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പു അധ്യക്ഷത വഹിക്കും.
ഷംഷാബാദ് രൂപതാ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്ത്, തെലുങ്ക് റീജണല്‍ ബിഷപ്‌സ് കൗണ്സില്‍ പ്രസിഡന്റ് ബിഷപ് ഡോ. മോസസ് പ്രകാശം, പ്രിയങ്ക വര്‍ഗീസ്, ബെഡങ്ക്‌പേട്ട് മേയര്‍ ശികിരിന്ത പാരിജാത റെഡ്ഡി, അദിലാബാദ് രൂപതാ ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, ഉജ്ജെയ്ന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, നല്‍ഗോണ്ട രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. മാര്‍ണേനി ബാലസ്വാമി, ടിസിബിസി ഡെപ്യൂട്ടി സെക്രട്ടറി മോണ്‍. ജോസഫ് അരുള്‍ഗദ്ദ, വികാരി ജനറാള്‍ മോണ്‍. ഏബ്രാഹം പാലത്തിങ്കല്‍, പാസ്റ്ററല്‍ കൗണ്സില്‍ സെക്രട്ടറി പി.സി. ചാക്കോ തുടങ്ങിയവര്‍ പ്രസംഗിക്കും.