News - 2025
ലത്തീന്‍ ദേശീയ മെത്രാന് സംഘത്തിന് പുതിയ നേതൃത്വം
സ്വന്തം ലേഖകന്‍ 12-01-2019 - Saturday
ചെന്നൈ: ഇന്ത്യയിലെ ലത്തീൻ റീത്തിലുള്ള 132 രൂപതകളിലെ മെത്രാന്മാര് ഉൾപ്പെടുന്ന കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയ്ക്കു (സിസിബിഐ) പുതിയ ഭാരവാഹികള്‍. ഗോവ- ഡാമന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരിയാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി ചെന്നൈ മൈലാപ്പൂര് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് അന്തോണി സാമിയും ജനറല്‍ സെക്രട്ടറിയായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് കൂട്ടോയെയും തിരഞ്ഞെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആറ് വര്‍ഷമായി ബോംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് സിസിബിഐ പ്രസിഡന്റ് സ്ഥാനം വഹിച്ചിരിന്നത്. 2011-2017 കാലയളവില്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി സംഘടനയുടെ വൈസ് പ്രസിഡന്റായി സേവനം ചെയ്തിരിന്നു. തമിഴ്നാട്ടിലെ മഹാബലിപുരത്ത് ദേശീയ ലത്തീന്‍ കത്തോലിക്ക മെത്രാന് സംഘത്തിന്റെ 31ാമത് സമ്പൂര്‍ണ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
