India - 2024

കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ‘ജനജാഗരം' നേതൃസമ്മേളനങ്ങൾ

പ്രവാചകശബ്ദം 21-09-2024 - Saturday

കൊച്ചി: നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ‘ജനജാഗരം' നേതൃസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് കെആർഎൽസിസി അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ തയാറെടുപ്പിനായി സംഘടിപ്പിച്ച നേതൃയോഗം അദ്ദേഹം ഉദ്ഘാട നം ചെയ്തു. ജനജാഗര സമ്മേളനങ്ങളുടെ ലോഗോ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിനു നൽകി ബിഷപ്പ് ഡോ. ചക്കാലക്കൽ പ്രകാശനം ചെയ്തു.

കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡൻ്റ് ജോസഫ് ജുഡ്, അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ജനറൽ മിനിസ്‌ടി കോ-ഓർഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎൽസിഎ മീഡിയ ഫോറം കൺവീനർ വിൻസ് പെരിഞ്ചേരി എന്നിവർ പ്ര സംഗിച്ചു. ജനജാഗരത്തിന്റെ ഭാഗമായി നടത്തുന്ന പരിശീലന കാമ്പ് ഇന്നും നാളെയുമായി ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെൻ്ററിൽ നടക്കും. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും. കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി അധ്യക്ഷത വഹിക്കും.


Related Articles »