News - 2024

വ്യാജ മതനിന്ദാക്കുറ്റത്തിനു ജയിലിലായ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ ഗവര്‍ണര്‍ മോചിതനായി

സ്വന്തം ലേഖകന്‍ 26-01-2019 - Saturday

ജക്കാര്‍ത്ത: മതനിന്ദാക്കുറ്റത്തിനു ജയിലിലായ ക്രൈസ്തവ വിശ്വാസിയും മുന്‍ ജക്കാര്‍ത്ത ഗവര്‍ണറുമായ അഹോക് എന്നറിയപ്പെടുന്ന ബസുകി പുര്‍നാമ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഒടുവില്‍ മോചിതനായി. 2016-ലെ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. 'ഇസ്ലാം മതസ്ഥര്‍ അ​മു​സ്‌​ലിം​ങ്ങ​ളാ​ൽ ന​യി​ക്ക​പ്പെ​ട​രു​ത്' എ​ന്ന ഖു​ർആ​ൻ വാ​ക്യ​ത്തെ എ​തി​രാ​ളി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ ദു​ർ​വ്യാ​ഖ്യാ​നി​ച്ചു എ​ന്ന് പ്ര​സം​ഗി​ച്ച​താ​ണു അദ്ദേഹം ചെയ്ത കുറ്റം.

ഇന്തോനേഷ്യയില്‍ നിന്നും ജനാധിപത്യം തുടച്ചുമാറ്റി പകരം ഖലീഫ ഭരണം കൊണ്ടുവരണമെന്ന് വാദിക്കുന്ന ഇസ്ലാമിക മൗലീക വാദികള്‍ ഇത് മതനിന്ദയാണെന്ന് പ്രചരിപ്പിക്കുകയായിരിന്നു. ഇതോടെ ആയിരങ്ങള്‍ തെരുവിലിറങ്ങി അഹോക്കിനെതിരെ പ്രതിഷേധിച്ചു. കേസ് കോടതിയിലെത്തിയതിനെ തുടര്‍ന്ന്‍ അഞ്ചു പേരടങ്ങിയ ജഡ്ജിംഗ് പാനലാണ് അഹോക്കിന് രണ്ടുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്.

പാക്കിസ്ഥാനു സമാനമായി ഇന്തോനേഷ്യയിലെ മതനിന്ദാനിയമവും ശക്തമായ വിമര്‍ശനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മതനിന്ദാനിയമം വ്യക്തിവൈരാഗ്യം തീര്‍ക്കുവാനുള്ള കാരണമായി മാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഹോക്കിന്റെ കേസെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇന്തോനേഷ്യയില്‍ മതമൗലീക വാദം ശക്തിപ്രാപിച്ചു വരികയാണെന്ന സത്യത്തെ അവഗണിക്കുവാന്‍ കഴിയുകയില്ലെന്ന് അഹോക്കിന്റെ കേസ് ജനങ്ങള്‍ക്ക് വെളിപ്പെടുത്തി കൊടുത്തുവെന്ന് ജക്കാര്‍ത്തയിലെ ഹ്യുമന്‍ റൈറ്റ്സ് വാച്ച് ഗവേഷകനായ ആന്‍ഡ്രിയാസ് ഹാര്‍സോണോ ചൂണ്ടിക്കാട്ടി.


Related Articles »