News - 2025

സ്പാനിഷ് കര്‍ദ്ദിനാള്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ 28-01-2019 - Monday

മാഡ്രിഡ്: സ്‌പെയിനിലെ പാംപലോണ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഫെര്‍നാന്‍ഡോ സെബാസ്റ്റ്യന്‍ അഗ്വിലര്‍ അന്തരിച്ചു. 89 വയസ്സായിരിന്നു. ക്ലരീഷ്യന്‍ സഭയില്‍ ചേര്‍ന്ന് 1953ല്‍ വൈദികനായ അദ്ദേഹം സലമാങ്കാ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി റെക്ടറായി സേവനം ചെയ്തിരിന്നു. 1979ലാണു ഫാ. സെബാസ്റ്റ്യന്‍ അഗ്വിലര്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.


Related Articles »