India - 2024

'സഭയെ തകര്‍ക്കാനുള്ള അധോലോക ഇടപെടലുകള്‍ അന്വേഷിക്കണം'

സ്വന്തം ലേഖകന്‍ 10-02-2019 - Sunday

കൊച്ചി: ക്രൈസ്തവ സഭയെ തകര്‍ക്കാനുള്ള അധോലോക മാഫിയ ഇടപെടലുകള്‍ സമഗ്ര അന്വേഷണ വിധേയമാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഡിജിപിയോടാവശ്യപ്പെട്ടു. രവി പൂജാരിയെപ്പോലുള്ള അധോലോക മാഫിയകള്‍ സഭയ്‌ക്കെതിരേയുള്ള സമരങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും പങ്കുകാരാകുന്നുണ്ട് എന്ന വിശ്വസനീയമായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നീതിയുക്തമായ അന്വേഷണത്തിന് തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, സാജു അലകവ്, പ്രഫ. യോജി മുപ്രാപ്പള്ളില്‍, ജോസ് മേനാച്ചേരി, സെലിന്‍ സിജോ, ആന്റണി കെ.ജെ, ജാന്‍സന്‍ ജോസഫ്, ബെന്നി ആന്റണി, ബിജു കുണ്ടുകുളം, ജോര്‍ജ് കോയിക്കല്‍, മോഹന്‍ ഐസക്, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ആന്റണി എല്‍ തൊമ്മാന, ബിറ്റി നടുനിലം, ഫീസ്റ്റി മാന്പിള്ളി, പീറ്റര്‍ ഞരളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »