News - 2025

അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളില്‍ 85% ക്രൈസ്തവര്‍

പ്രവാചകശബ്ദം 07-01-2025 - Tuesday

വാഷിംഗ്ടണ്‍ ഡി‌.സി: 119-ാമത് അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 85%വും ക്രൈസ്തവര്‍. ഗവേഷക സംഘടനയായ പ്യൂ റിസേർച്ച് സെന്‍ററിൻ്റെ റിപ്പോർട്ട് പ്രകാരം കോൺഗ്രസിലെ കത്തോലിക്ക പ്രാതിനിധ്യം ഇത്തവണ വര്‍ദ്ധിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവരുടെ എണ്ണം ചെറുതായി കുറഞ്ഞു. കോൺഗ്രസിലെ 1.1% അംഗങ്ങൾ ഓർത്തഡോക്സ് ക്രൈസ്തവരാണ്.

കോൺഗ്രസിന് ആകെ 535 വോട്ടിംഗ് അംഗങ്ങളുണ്ട്. അതിൽ 100 ​​സെനറ്റർമാരും 435 പ്രതിനിധികളും ഉൾപ്പെടുന്നു. മൊത്തത്തിൽ, അമേരിക്കന്‍ കോൺഗ്രസിന്റെ 85% ക്രൈസ്തവരാണ്. 118-ാം കോൺഗ്രസിൽ 148 ആയിരിന്ന കത്തോലിക്ക പ്രാതിനിധ്യം 119-ാം കോൺഗ്രസിൽ 150 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ആകെ കത്തോലിക്ക പ്രാതിനിധ്യം 28.2% ആണ്. കോൺഗ്രസിൽ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ വലിയ വിഭാഗം യഹൂദ വിശ്വാസം പിന്തുടരുന്നവരാണ്. കോൺഗ്രസിലെ 6% അംഗങ്ങളാണ് യഹൂദര്‍.

ബുദ്ധമതക്കാർ, മുസ്‌ലിംകൾ, ഹിന്ദുക്കൾ, എന്നിവരുൾപ്പെടെ മറ്റെല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങൾ കോൺഗ്രസിന്റെ 1% ൽ താഴെ മാത്രമാണ്. കോൺഗ്രസിന്റെ 0.6% വരുന്ന മൂന്ന് അംഗങ്ങൾ ഒരു വിശ്വാസവും പിന്തുടരാത്തവരാണ്. ജനുവരി 20 തിങ്കളാഴ്ച നടക്കുന്ന പ്രസിഡൻ്റ് സ്ഥാനാരോഹണ വേളയിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ചുമതലയേൽക്കുക.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »