Faith And Reason - 2024

വൈറ്റ്ഹൗസില്‍ ഭൂതോച്ചാടനത്തിനും പ്രാര്‍ത്ഥനക്കും മെലാനിയ നിര്‍ദ്ദേശിച്ചിരിന്നതായി വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 14-02-2019 - Thursday

വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണാലയവുമായ വൈറ്റ്‌ ഹൗസില്‍ ഭൂതോച്ചാടനത്തിനും പ്രത്യേക പ്രാര്‍ത്ഥനക്കും പ്രഥമ വനിത മെലാനിയ ട്രംപ് നീര്‍ദ്ദേശിച്ചിരിന്നതായി വെളിപ്പെടുത്തല്‍. മുന്‍ പ്രസിഡന്റുമാരായ ഒബാമയുടേയും ക്ലിന്റന്റേയും കാലഘട്ടങ്ങളില്‍ വൈറ്റ് ഹൗസില്‍ സ്ഥാപിച്ചിരിക്കുന്ന വിജാതീയ രൂപങ്ങളും, പുരാവസ്തുക്കളും നീക്കം ചെയ്യണമെന്നും പ്രഥമ വനിത മെലാനി ട്രംപ് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസിലെ ഇവാഞ്ചലിക്കല്‍ സുവിശേഷ പ്രഘോഷകനായ പോള്‍ ബെഗ്ലിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മാധ്യമ സുവിശേഷകയും രചയിതാവുമായ ഷീലാ സിലിന്‍സ്കി ഫെബ്രുവരി 2-ന് സംഘടിപ്പിച്ച ‘വാരാന്ത്യ വിജിലാന്റെ’ എന്ന ക്രിസ്തീയ മാധ്യമ പരിപാടിയില്‍ പങ്കെടുക്കുകയായിരിന്നു.

1975-ല്‍ മുന്‍ പ്രസിഡന്റ് ക്ലിന്റണും, ഹിലരിയും ഹെയ്തിയിലെ ഒരു വൂഡോ ദുര്‍മന്ത്രവാദിയെ കണ്ടുവെന്ന വാഷിംഗ്‌ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടും അദ്ദേഹം പരാമര്‍ശിച്ചു. അതുമായി ബന്ധപ്പെട്ട ചില കലാരൂപങ്ങള്‍ വൈറ്റ് ഹൗസില്‍ ഉണ്ടെന്നാണ് പാസ്റ്റര്‍ ബെഗ്ലി പറയുന്നത്. ‘മൈ ലൈഫ്’ എന്ന തന്റെ പുസ്തകത്തിലൂടെ ഹിലരി വൂഡോ മന്ത്രവാദ ചടങ്ങില്‍ പങ്കെടുത്തകാര്യം ബില്‍ ക്ലിന്റണും വിവരിക്കുന്നുണ്ട്. വൈറ്റ് ഹൗസില്‍ ക്രിസ്തീയ വിധിപ്രകാരമുള്ള പൂര്‍ണ്ണ ഭൂതോച്ചാടനം നടത്തിയില്ലെങ്കില്‍ താന്‍ വൈറ്റ്ഹൗസിനകത്ത് പ്രവേശിക്കുകയില്ലെന്ന്‍, ട്രംപ് അമേരിക്കയുടെ 45-മത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ദിവസം തന്നെ പ്രഥമ വനിത പറഞ്ഞതായി പാസ്റ്റര്‍ ബെഗ്ലി വെളിപ്പെടുത്തി.

പ്രഥമ വനിതയുടെ ആവശ്യപ്രകാരം വൈറ്റ്ഹൗസില്‍ പ്രത്യേകം പ്രാര്‍ത്ഥനകളും ആത്മീയ ശുചീകരണവും നടത്തിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇപ്പോള്‍ വൈറ്റ് ഹൗസില്‍ ഒരു കുരിശുരൂപം മാത്രമേയുള്ളൂ. പ്രസിഡന്റിന്റെ അനുമതിയോടെ 40 വചനപ്രഘോഷകര്‍ വൈറ്റ്ഹൗസില്‍ പ്രവേശിക്കുകയും അദ്ദേഹത്തിനെ വിശുദ്ധ തൈലം കൊണ്ട് അഭിഷേകം ചെയ്യുകയും ശിരസ്സില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തതായി അദ്ദേഹം വിവരിച്ചു. 7 പ്രാവശ്യം ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്നും കുറവുകളുണ്ടെങ്കിലും ദൈവകാര്യങ്ങള്‍ അംഗീകരിക്കുവാന്‍ തക്കവിധം ട്രംപിന് എളിമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Related Articles »