News
പത്തു കല്‍പ്പനകള്‍ ആലേഖനം ചെയ്ത ലോകത്തെ ഏറ്റവും പഴക്കമുള്ള ശിലാഫലകം ഇന്ന് ലേലം ചെയ്യും
പ്രവാചകശബ്ദം 18-12-2024 - Wednesday
ന്യൂയോര്‍ക്ക്: സീനായ് മലയില്‍വെച്ച് ദൈവം മോശക്ക് നല്‍കിയ പത്തു കല്‍പ്പനകള്‍ ആലേഖനം ചെയ്ത ലോകത്തെ ഏറ്റവും പുരാതനമായ ശിലാഫലകം ഈ വരുന്ന ഇന്ന് ഡിസംബര്‍ 18ന് ലേലം ചെയ്യും. എ.ഡി 300-800ന് ഇടയില്‍ റോമന്‍-ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിലാഫലകം റെയില്‍പാതയുടെ നിര്‍മ്മാണത്തിനിടെ 1913-ല്‍ ഇസ്രയേലില്‍ നിന്നുമാണ് കണ്ടെത്തിയത്. പാലിയോ - ഹീബ്രു ഭാഷയിലാണ് ഫലകത്തില്‍ ദൈവകല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുവിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കാതെ പ്രദേശത്തെ ഒരു വീടിന്റെ തറയോടായി ഉപയോഗിച്ച് വരികയായിരുന്നു. ഒരു പണ്ഡിത ഗവേഷകനാണ് ഇത് കണ്ടെത്തിയത്. പുരാതന സിനഗോഗുകളുടെയും, ദേവാലയങ്ങളുടെയും പേരില്‍ പ്രസിദ്ധമാണ് ഈ ശിലാഫലകം കണ്ടെത്തിയ സ്ഥലം. 400-നും 600-നും ഇടയില്‍ റോമന്‍ അധിനിവേശക്കാലത്തോ, പതിനൊന്നാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാലത്തോ ഈ സ്ഥലം മണ്‍മറഞ്ഞുപോയിരിക്കാം എന്നാണ് അനുമാനം.
പ്രമുഖ ലേല സ്ഥാപനമായ സോത്തെബിയാണ് ലേലം നടത്തുന്നത്. ക്രിസ്ത്യന്‍ - യഹൂദ പാരമ്പര്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ 20 വരികളിലായിട്ടാണ് ഇതില്‍ കല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്. ശ്രദ്ധേയമായ ഈ ഫലകം വളരെ പ്രധാനപ്പെട്ട പുരാവസ്തു മാത്രമല്ല, പാശ്ചാത്യ നാഗരികതയെ രൂപപ്പെടുത്തുവാന്‍ സഹായിച്ച വിശ്വാസങ്ങളുടെ പ്രകടമായ കണ്ണികൂടിയാണെന്നു കമ്പനി പ്രസ്താവിച്ചു. ഫലകം ഡിസംബര്‍ 5 മുതല്‍ ഈ അമൂല്യ ശിലാഫലകം പ്രദര്‍ശനത്തിനുവെച്ചിരിക്കുകയായിരിന്നു. ശിലാഫലകത്തിന് ഏറ്റവും കുറഞ്ഞത് 20 ലക്ഷം ഡോളര്‍ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟