India - 2024
ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവരുടെ കണ്ണീര്‍ തുടയ്ക്കാന്‍ കേരള കത്തോലിക്ക സഭ; 100 ഭവനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്
പ്രവാചകശബ്ദം 19-12-2024 - Thursday
കോട്ടയം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെടുകയും പുരയിടവും വസ്‌തുവകകളും നാമാവശേഷമാവുകയും ചെയ്‌തവരുടെ കുടുംബങ്ങൾക്ക് കേരള കത്തോലിക്കാ സഭ നൽകുന്ന 100 ഭവനങ്ങളുടെ നിർമാണോദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം നാലിനു ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ അധ്യക്ഷതയിൽ മാനന്തവാടി രൂപതയിലെ തോമാട്ടുചാലിലും വൈകുന്നേരം ആറിനു ബിഷപ്പ് ഡോ. ജോസഫ് മാർ തോമസിൻ്റെ അധ്യക്ഷതയിൽ ബത്തേരിയിലും നടക്കും.
20ന് വൈകുന്നേരം അഞ്ചിന് താമരശേരി രൂപതയിലെ വിലങ്ങാട് കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിൻ്റെ അധ്യക്ഷതയിലും കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിക്കും. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണവും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആമുഖപ്രഭാഷണവും നടത്തും.