India

ആത്മരക്ഷ ആപ്പിന്റെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറങ്ങി

സ്വന്തം ലേഖകന്‍ 22-02-2019 - Friday

കൊച്ചി: പിഒസി ബൈബിള്‍, സങ്കീര്‍ത്തനങ്ങള്‍, തിരുവചനങ്ങള്‍, പ്രാര്‍ത്ഥനകള്‍, ജപമാല, നൊവേന കുരിശിന്റെ വഴി, അനുദിന വിശുദ്ധര്‍ തുടങ്ങി അനുദിന ആത്മീയ ജീവിതത്തിനു ആവശ്യമായ കാര്യങ്ങള്‍ ഒറ്റക്കുടക്കീഴിലാക്കിയ ആത്മരക്ഷ മൊബൈല്‍ ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളുടെ ഓഡിയോ, യു കാറ്റ് ഓഡിയോ, ആയിരത്തിലധികം ഭക്തിഗാനങ്ങള്‍ എന്നിവ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. athmaraksha.org എന്ന വെബ്സൈറ്റിലും ഇവയെല്ലാം ലഭ്യമാണ്. പ്ലേ സ്‌റ്റോറില്‍ ആത്മരക്ഷ എന്നു സേര്‍ച്ച് ചെയ്തു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പ്രകാശന കര്‍മത്തില്‍ ജിലു ജോസഫ് (വൈസ് പ്രസിഡന്റ്, വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സ്), എബിന്‍ ജോസ് ടോം (സിഇഒ വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സ്), റവ.ഡോ.ജോര്‍ജ് മഠത്തിപ്പറന്പില്‍ (സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍), ജേക്കബ് തോമസ് (ആത്മരക്ഷ ആപ് കോ ഓര്‍ഡിനേറ്റര്‍), റവ.ഡോ.ജോസഫ് വട്ടക്കളം (മുന്‍ പ്രിന്‍സിപ്പല്‍, എസ്ബി കോളജ്), ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു. 2017-ലാണ് 'ആത്മരക്ഷ' ആപ്പിന്റെ ആദ്യ വേര്‍ഷന്‍ പുറത്തിറങ്ങിയത്.


Related Articles »