India - 2024

ചര്‍ച്ച് ആക്ട്: ക്രിസ്തീയ വിഭാഗങ്ങളുടെ മേലുള്ള കടന്നുകയറ്റമെന്ന്‍ ഓര്‍ത്തഡോക്‌സ് സുന്നഹദോസ്

സ്വന്തം ലേഖകന്‍ 23-02-2019 - Saturday

കോട്ടയം: ചര്‍ച്ച് ആക്ട് സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കരടിലെ നിര്‍ദേശങ്ങള്‍ ക്രിസ്തീയ വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള അനര്‍ഹമായ കടന്നുകയറ്റമായതിനാല്‍ അനുകൂലിക്കേണ്ടതില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാസുന്നഹദോസ്. കൃത്യമായ ഭരണഘടന പ്രകാരം സുതാര്യമായ സാന്പത്തിക വിനിയോഗത്തോടും ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യനിയമങ്ങളുടെ പിന്‍ബലത്തോടുംകൂടി പ്രവര്‍ത്തിക്കുന്ന സഭാ സംവിധാനത്തിലേക്കു കടന്നുകയറാനുള്ള ശ്രമമാണ് ചര്‍ച്ച് ആക്ട് എന്നു സുന്നഹദോസ് വിലയിരുത്തി.

ദേവലോകം അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.


Related Articles »