India - 2025
ചര്‍ച്ച് ബില്‍: വിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റമെന്ന് താമരശേരി രൂപത
സ്വന്തം ലേഖകന്‍ 24-02-2019 - Sunday
താമരശേരി: വിശ്വാസത്തിന്റെയും വിശ്വാസികളുടെയും മേലുള്ള ഏറ്റവും പുതിയ കടന്നു കയറ്റമാണ് ചര്‍ച്ച് ബില്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങളെന്ന് താമരശേരി രൂപത വൈദിക സമിതി യോഗം. ഇടവകയുടെ സ്വത്ത് ഇടവക ജനത്തിന്റേതാണ് എന്നതില്‍ യാതൊരു സംശയത്തിനും ഇടയില്ലാതിരിക്കെ പുതിയ നീക്കം സംശയത്തിന്റെ നിഴലിലാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഇടവകയുടെയും ഇടവകാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഇടവക പൊതുയോഗത്തില്‍ അവതരിപ്പിച്ച് രൂപതാ കച്ചേരിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച് ഇടവക പൊതുയോഗം നിശ്ചയിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യുന്നതും ഇന്‍കം ടാക്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന വരുമാനങ്ങളുണ്ടെങ്കില്‍ കൃത്യമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമാണ്.
ബില്ലിന് കാരണമായി പറയുന്ന വസ്തുത സഭയുടെ സ്വത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ കുന്നുകൂടുന്നു എന്നതാണ്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കൂടാതെ ചര്‍ച്ച് ബില്‍ അനുശാസിക്കുന്ന ഏകാംഗ െ്രെടബൂണലോ മൂന്നംഗ െ്രെടബൂണലോ മറ്റു സിവില്‍ െ്രെടബൂണലുകളുടെ പരിധിക്കു പുറത്തായിരിക്കും എന്നതും ആശങ്കാ ജനകമാണ്. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
