India - 2025

ചര്‍ച്ച് ബില്ലിനെതിരെ ഇന്നു സംസ്ഥാന വ്യാപക പ്രതിഷേധ ദിനം

03-03-2019 - Sunday

കൊച്ചി: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ പുറപ്പെടുവിച്ച കരട് ചര്‍ച്ച് ബില്ലിനെതിരേ സംസ്ഥാനമാകെ ഇന്നു പ്രതിഷേധമിരമ്പും. വിവിധ രൂപതകളും അല്‍മായ സംഘടനകളും ഇടവകകളും സഭാ സ്ഥാപനങ്ങളും പ്രതിഷേധ പരിപാടികളില്‍ അണിചേരും. ബില്ലിനെതിരേ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തയാറാക്കിയ സര്‍ക്കുലര്‍ ഇന്നു കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും വായിക്കും.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പള്ളികളില്‍ ബില്ലിനെതിരേ പ്രമേയങ്ങള്‍ അവതരിപ്പിച്ച് വികാരിയുടെയും വിശ്വാസികളുടെയും ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ചുകൊടുക്കും. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളിലും ഇടവകകളിലും ഇന്നു കരിദിനം ആചരിക്കും.


Related Articles »