പുതിയ ഗവണ്മെന്റ് വത്തിക്കാനുമായി നയതന്ത്രബന്ധം പുന:സ്ഥാപിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
പട്ടാളഭരണം രാജ്യത്തിനു വരുത്തിവച്ച നഷ്ടങ്ങളെപറ്റി കർദ്ദിനാൾ ബോ ഇങ്ങനെ പറഞ്ഞു. "ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് നോമ്പുകാലം 40 ദിവസങ്ങളല്ല. 365 ദിവസം നീണ്ടു നിൽക്കുന്ന അവസാനിക്കാത്ത നോമ്പിലൂടെയാണ് അവർ കടന്നു പോയി കൊണ്ടിരിക്കുന്നത്. "
പട്ടാളഭരണം ബർമ്മയ്ക്ക് നൽകിയ കുരിശുകൾ തന്നെ വേദനിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗം മുഴുവൻ തകർക്കപ്പെട്ടിരിക്കുന്നു. പാവപ്പെട്ടവരുടെതായിരുന്ന കൃഷിയിടങ്ങളൊക്കെ കൈയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. അരനൂറ്റാണ്ടായി സമാധാന അന്തീരീക്ഷം ബർമ്മയ്ക്ക് അന്യമായിരിക്കുന്നു. അതുമൂലം ആയിരക്കണക്കിന് പാവപ്പെട്ടവർക്ക് അഭയാർത്ഥി ക്യാമ്പുകൾ വീടുകളായി മാറിയിരിക്കുന്നു.
പാവപ്പെട്ടവരുടെ നന്മയ്ക്കും രാഷ്ട്രപുനർനിർമ്മാണത്തിനും സഭ ഉടനെ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് കർദ്ദിനാൾ ആവശ്യപ്പെട്ടു. രാജ്യത്ത് പല ഭാഗങ്ങളിലും മതന്യൂനപക്ഷങ്ങൾ പീഠനത്തിനിരയാകുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. ബർമ്മയിലെ 16 രൂപതകളിൽ 15 രൂപതകളും വംശീയ ന്യൂനപക്ഷങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവയാണ്. ഇവിടെയെല്ലാം പ്രശ്ന പരിഹാരത്തിന് ഭൂരിപക്ഷമതമായ ബുദ്ധിസ്റ്റ് ബാമറിന്റെയും ഗവണ്മെന്റിന്റെയും സഹകരണം തേടുമെന്ന് കർദ്ദിനാൾ അറിയിച്ചു.
1948-ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്രൃം നേടിയ ശേഷം ബർമ്മയിൽ അഭ്യന്തര കലാപങ്ങൾ തുടർന്നു പോന്നിരുന്നു. ആ അവസരത്തിലാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. അതോടെ ബർമ്മയിലെ എല്ലവിധ പുരോഗതികളും തടയപ്പെട്ടു. അമ്പതു വർഷമായി തുടർന്ന ഈ അവസ്ഥയിൽ ദരിദ്രർ കൂടുതൽ ദരിദ്രരായി. "ഏഷ്യയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള രാജ്യമാണ് ബർമ്മ .ഏഷ്യയിലെ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ദരിദ്രർ ജീവിക്കുന്നതും ഇവിടെയാണ്." കർദ്ദിനാൾ പറഞ്ഞു.
കഴിഞ്ഞ അറുപതു വർഷത്തിനിടയിൽ മൂന്നു തലമുറയ്ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസരംഗം നശിപ്പിക്കാനായി മനപ്പൂർവ്വമായ ശ്രമങ്ങളാണ് നടന്നത്. 1960-ൽ നാഷണലൈസേഷൻ എന്ന പേരിൽ ക്രിസ്ത്യൻ സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്മെന്റ് ഏറ്റെടുത്തു. അതോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിഞ്ഞു.
തകർന്നു കിടക്കുന്ന വിദ്യാഭ്യാസരംഗം ഗവണ്മെന്റിനോടൊപ്പം ചേർന്ന് പുനർനിർമ്മിക്കുക എന്നത് സഭയുടെ ഒരു ലക്ഷ്യമാണെന്ന് കർദ്ദിനാൾ പറഞ്ഞു.
"നമ്മുടെ പ്രസംഗങ്ങളും രേഖകളും പ്രവർത്തിയാക്കി മാറ്റുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ദൗത്യം. നമ്മുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ നമുക്ക് ശ്രമിക്കാം." സെമിനാറിലെ പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് കർദ്ദിനാൾ ചാൾസ് ബോ പറഞ്ഞു.
News
ജനാധിപത്യത്തിലേക്ക് തിരിച്ച് വരുന്ന ബർമ്മയെ സഹായിക്കാൻ കത്തോലിക്കാ സഭ
സ്വന്തം ലേഖകന്‍ 23-03-2016 - Wednesday
50 വർഷം നീണ്ട പട്ടാള ഭരണത്തിനു ശേഷം ജനാധിപത്യത്തിലേക്ക് മടങ്ങുന്ന ബർമ്മയെ സഹായിക്കാൻ സഭയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാനുള്ള മൂന്നു ദിവസം നീണ്ടു നിന്ന മെത്രാന്മാരുടെ യോഗം ബർമ്മയിലെ ദരിദ്രർക്ക് ആശയുണർത്തുന്ന തീരുമാനങ്ങളോടെ സമാപിച്ചു.
മാർച്ച് രണ്ടാം വാരത്തിൽ നടന്ന യോഗത്തിൽ എഴുപതിലധികം മെത്രാന്മാരും പുരോഹിതരും മത പ്രവർത്തകരും പങ്കെടുത്തു.
അവസരങ്ങളുടെയും വെല്ലുവിളികളുടെയും നടുവിലാണ് നമ്മുടെ രാജ്യം ഇപ്പോൾ നിൽക്കുന്നത് എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ യങ്കൂണിൽ നിന്നുമുള്ള കർദ്ദിനാൾ ചാൾസ് ബോ പറഞ്ഞു.
ഇപ്പോൾ മ്യാൻമാർ എന്നറിയപ്പെടുന്ന ബർമ്മ 1962 മുതൽ 2011 വരെ പട്ടാള ഭരണത്തിന് കീഴിലായിരുന്നു. 2011-ൽ പട്ടാളഭരണം അവസാനിച്ചതോടെ, തടവിലായിരുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചു. ജയിലിൽ നിന്നും മോചനം നേടിയവരിൽ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയായ ഓംഗ് സാൻ സു കീ കുടി ഉൾപ്പെട്ടിട്ടുണ്ട്.
1990-ന് ശേഷം രാജ്യത്തെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പാണ് 2015-ൽ നടന്നത്. അതിൽ സൂകിയുടെ നാഷണൽ ലീഗ്, പാർലിമെന്റിന്റെ രണ്ടു സഭകളിലും ഭൂരിപക്ഷം നേടി. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള സൂ കീക്ക് ബർമ്മൻ ഭരണഘടനയനുസരിച്ച് പ്രസിഡന്റാകാൻ കഴിയാത്തതിനാൽ അവരുടെ അനുയായി ടിൻക്വാ മാർച്ച് 15-ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.