India - 2024

ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടി വിവാഹ ഒരുക്ക കോഴ്‌സ്

സ്വന്തം ലേഖകന്‍ 06-04-2019 - Saturday

കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടി വിവാഹഒരുക്ക കോഴ്‌സ് 12, 13, 14 തീയതികളില്‍ പാലാരിവട്ടം പിഒസിയിലും ഓഗസ്റ്റ് 9, 10, 11 തീയതികളില്‍ കൊട്ടിയം ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററിലും നടത്തും. കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തിലുള്ള കോഴ്‌സില്‍ കത്തോലിക്കരും അകത്തോലിക്കരുമായ യുവതീ യുവാക്കള്‍ക്കു പങ്കെടുക്കാം. ഫാ. പോള്‍ മാടശേരി (സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍), ഫാ. ബിജു (ഹോളിക്രോസ് കോട്ടയം), റവ. ഡോ. ജോഷി മയ്യാറ്റില്‍ (കൊച്ചി), ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ (പാലാ), സിസ്റ്റര്‍ അഭയ (എഫ്‌സിസി എറണാകുളം), ഡോ. സുമ ജില്‍സണ്‍, കുഞ്ഞുമോള്‍, ജോഷി, സ്റ്റാലിന്‍ തോമസ്, കെ.സി. ഐസക് എന്നിവരാണു ക്ലാസുകള്‍ നയിക്കുന്നത്. സൈന്‍ ഭാഷയിലാണു ക്ലാസുകള്‍.

വിവാഹം സ്‌നേഹിക്കാനുള്ള വിളി, ലൈംഗികത സ്‌നേഹത്തിന്റെ പ്രകാശനം, വിവാഹജീവിതത്തില്‍ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാര്‍മികത, ഫലദായക ദാന്പത്യം, കുടുംബസംവിധാന മാര്‍ഗങ്ങള്‍, കുടുംബവും സാന്പത്തിക ഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീപുരുഷ വ്യത്യാസം വിവാഹപൂര്‍ണതയ്ക്ക്, കുടുംബത്തിന്റെ ആധ്യാത്മികതയും പ്രാര്‍ഥനാ ജീവിതവും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസ് (കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫ്) ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പിഒസിയില്‍ നടക്കുന്നുണ്ട്.

ഫോണ്‍: 9995028229, 9497605833, 9495812190.


Related Articles »