News - 2024
വീണ്ടും കേന്ദ്രത്തിന്റെ നടപടി: ഐറിഷ് വൈദികന് ഭാരതം വിടേണ്ടിവരും
സ്വന്തം ലേഖകന്‍ 16-09-2019 - Monday
നാഗ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ക്രൂര നിലപാടില്‍ എഴുപത്തൊന്‍പതുകാരനായ ഐറിഷ് വൈദികന് ഉടന്‍ ഭാരതം വിടേണ്ടിവരും. കേന്ദ്രം വീസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് നാഗ്പൂരിലെ സെന്റ് ചാള്‍സ് സെമിനാരിയില്‍ പതിറ്റാണ്ടുകളായി അധ്യാപകനായി സേവനം ചെയ്യുന്ന ഫാ. നോയേല്‍ മൊളോയ്ക്കു ഭാരതം വിടേണ്ട സാഹചര്യം വന്നിരിക്കുന്നത്. കഴിഞ്ഞ ഒരുമാസക്കാലമായി ഫാ. നോയേല്‍ ഇന്ത്യയില്‍ തുടരുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരിന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ സമീപനം ഉണ്ടായിട്ടില്ല.
ഇന്ത്യയില്‍ തുടരുന്നതിനായി വീസ പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ടു ഫാ. നോയേല്‍ ബന്ധപ്പെട്ടവര്‍ക്കു കത്തെഴുതിയെങ്കിലും പ്രയോജനമുണ്ടായില്ല. അതിന് അധികൃതര്‍ അടിയന്തരമായി ഇടപെട്ടു വീസ പുതുക്കി നല്കിയെങ്കില്‍ മാത്രമേ ഫാ. നോയേല്‍ മോളോയ്ക്ക് ഇന്ത്യയില്‍ തുടരാനാകൂ. ഒഡീഷയിലെ ഗജപതി ജില്ലയിലെ ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനുവേണ്ടി അന്‍പത് വര്‍ഷത്തിലധികം സേവനം ചെയ്ത ഡോ. സി. എനേദിന ഫെസ്റ്റിന എന്ന കന്യാസ്ത്രീയെ അടുത്തിടെ കേന്ദ്രം മടക്കി അയച്ചിരിന്നു. ഇതിന് പിന്നാലെയാണ് സമാനമായ നടപടി ഫാ. നോയേലും നേരിട്ടുകൊണ്ടിരിക്കുന്നത്.